മെക് സെവൻ കുറ്റിക്കാട്ടൂർ ‘മനസ്സെടുപ്പ് 2026’; സമ്മാനദാനവും റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി.
കുറ്റിക്കാട്ടൂർ : ( കോഴിക്കോട് )
മെക് സെവൻ കുറ്റിക്കാട്ടൂർ സെൻ്റർ നിയമ സഭ തെരഞ്ഞെടുപ്പുമായി സംഘടിപ്പിച്ച ‘മനസ്സെടു പ്പ് 2026’
പ്രവചന മത്സര വിജയികൾക്ക് സമ്മാന ദാനവും നിയുക്ത എം.എൽ എ റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി
ബീ ലൈൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന ദാനവും എം.എൽ എ നിർവ്വഹിച്ചു.

ജീവിത രീതികൾ മനുഷ്യനെ രോഗിയാക്കുമ്പോൾ ആരോഗ്യ ത്തെ ക്കുറിച്ച അവ ബോധം സൃഷ്ടിക്കാൻ മെക് സെവന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഒന്നാം സമ്മാനം നുസ്‌റത്ത് ബീഗവും രണ്ടും മൂന്നും സമ്മാനം യഥാക്രമം സലീന , സഫ എന്നിവരും ഏറ്റുവാങ്ങി
ചടങ്ങിൽ സെൻ്റർ ചെയർമാൻ എം.സി. സൈനുദീൻ അധ്യക്ഷത വഹിച്ചു
സെൻ്റർ കോ ഓഡിനേറ്റർ റഹ് മാൻ കുറ്റിക്കാട്ടൂർ
സ്വാഗതവും എൻ . കെ. ജാഫർ ഹാജി നന്ദിയും പറഞ്ഞു

ചടങ്ങിൽ കെ.മൂസ മൗലവി, എ.ടി ബഷീർ സെൻ്റർ കോഡിറേറ്റർ നിഷ കെ.പി. സിംല മൂസ്സക്കോയ ഹാജി, മുഹമ്മദ് റാഫി , ജമീല , സിറാജ് ഹെന്ന , തുടങ്ങി മെക് സെവൻ അംഗങ്ങൾ സംബനധിച്ചു
സലാം സ്റ്റോർ , ഹെന്ന സ്റ്റെപ്സ് കുറ്റിക്കാട്ടൂർ , ബ്യൂട്ടി സ്റ്റോർ പുവ്വാട്ടു പറമ്പ് എന്നിവർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു

