യു.പി യിൽ സവർണ്ണ ജാതി ഭ്രാന്തിൽ ദലിത് ബാലന് ക്രൂര മർദ്ദനം
ലഖ്നൊ:യു.പി യിൽ സവർണ്ണ ജാതി ഭ്രാന്തിൽ ദലിത് ബാലന് ക്രൂര മർദ്ദന.
യുപിയിലെ കാണ്‍പൂരില്‍ പൊതുടാപ്പിനു സമീപം വെച്ചിരുന്ന ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് കാണ്‍പൂരില്‍ 16വയസ്സുകാരനായ ദളിത് ബാലനെയാണ് ക്രൂരമായി മര്‍ദിച്ചത്. സവര്‍ണ വിഭാഗത്തില്‍പ്പെട്ട നാലംഗ സംഘമാണ് കുട്ടിയെ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെക്കൊണ്ട് ബലമായി ചെരുപ്പിലെ തുപ്പല് നക്കിച്ചതായും ആണ്‍കുട്ടി പരാതിപ്പെട്ടു.
മേയ് 2-ന് കാണ്‍പൂരിലെ സചേന്ദി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഝഖ്ര-സംഭര്പൂര് ഗ്രാമത്തിലാണ് സംഭവം. പാടത്തെ ജോലിക്കുശേഷം വെള്ളം കുടിക്കാനായി പൊതു പൈപ്പിനടുത്തേക്ക് എത്തിയതായിരുന്നു കാര്‍ഷിക തൊഴിലാളിയുടെ മകനായ കുട്ടി. അവിടെ വെച്ചിരുന്ന ബക്കറ്റില്‍ തൊട്ടതോടെ സഞ്ജയ് രാജ്പുത്, സഹോദരന് ദീപക്, ഇവരുടെ കൂട്ടാളികളായ സാഗര്‍ കുമാര്‍, പാതിയ കുമാര്‍ എന്നിവര്‍ ഓടിയെത്തി കുട്ടിയുടെ കൈയില്‍ നിന്ന് മഗ്ഗ് പിടിച്ചുവാങ്ങി.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച പ്രതികള്‍, ആണ്‍കുട്ടി തൊട്ടതോടെ സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈയ്ക്കും പിതാവിന്റെ വാരിയെല്ലിനും ഒടിവുണ്ട്. ആക്രമണത്തിന് ശേഷം പൈപ്പും പരിസരവും ‘ശുദ്ധീകരിക്കാന്‍’ പ്രതികള്‍ ഗംഗാജലം തളിച്ചതായും ആരോപണമുണ്ട്. ബലമായി ചെരുപ്പില്‍ തുപ്പല് നക്കിച്ചതായും ചെരുപ്പില്‍ വെള്ളമൊഴിച്ച് കുടിപ്പിച്ചതായും കുട്ടി ആരോപിച്ചു.
ഗ്രാമത്തില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഭയവും കാരണം കുടുംബം ആദ്യം പരാതി നല്കാന് മടിച്ചിരുന്നു. എന്നാല്‍ സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

