സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് തലസ്ഥാനം വെള്ളക്കെട്ടിലായി. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് മുൻപ് ഒരു ശക്തമായ മഴ പെയ്തപ്പോഴേക്കും തലസ്ഥാന നഗരി വെള്ളക്കെട്ടിലായി. പഴവങ്ങാടി ക്ഷേത്രം പരിസരത്തെ ഓടകൾ അടഞ്ഞുകിടന്നതിനാലാണ് വെള്ളം കെട്ടിയത്. സമീപത്തുള്ള ചെറുകിട വ്യവസായം നടത്തുന്നവരാണ് വെള്ളക്കെട്ട് മാറ്റുന്നതിനായി മുന്നിട്ടിറങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

Read More

യു.പി യിൽ സവർണ്ണ ജാതി ഭ്രാന്തിൽ ദലിത് ബാലന് ക്രൂര മർദ്ദനം

ലഖ്നൊ:യു.പി യിൽ സവർണ്ണ ജാതി ഭ്രാന്തിൽ ദലിത് ബാലന് ക്രൂര മർദ്ദന. യുപിയിലെ കാണ്‍പൂരില്‍ പൊതുടാപ്പിനു സമീപം വെച്ചിരുന്ന ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് കാണ്‍പൂരില്‍ 16വയസ്സുകാരനായ ദളിത് ബാലനെയാണ് ക്രൂരമായി മര്‍ദിച്ചത്. സവര്‍ണ വിഭാഗത്തില്‍പ്പെട്ട നാലംഗ സംഘമാണ് കുട്ടിയെ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെക്കൊണ്ട് ബലമായി ചെരുപ്പിലെ തുപ്പല്‍ നക്കിച്ചതായും ആണ്‍കുട്ടി പരാതിപ്പെട്ടു. മേയ് 2-ന് കാണ്‍പൂരിലെ സചേന്ദി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഝഖ്ര-സംഭര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പാടത്തെ ജോലിക്കുശേഷം വെള്ളം കുടിക്കാനായി പൊതു…

Read More