വിശുദധ ഭൂമിയുടെ ആത്മീയ ശോഭയിൽ 20 ലക്ഷം ഹാജിമാർ ഹഞ്ജ്ജിൻ്റെ ഏറ്റവും വലിയ കർമത്തിന് ഇന്ന് അറഫയിൽ അണിചേർന്നു
അറഫ അടിമക്കും ഉടമക്കുമിടയിലെ സ്നേഹ നിറവിൻ്റെ നിമിഷങ്ങളാണ്.
തൻ്റെ അടിമയെ സംബന്ധിച്ച് അല്ലാഹു അഭിമാനം പ്രകടിപ്പിക്കുന്ന, തൻ്റെ അടിമയുടെ പാപങ്ങളെല്ലാം പൊറുത്ത് നൽകുന്ന, അടിമയുടെ മനം ഉടമയുടെ ചാരത്തേക്ക് മാത്രം ചേർന്നലിയുന്ന നിമിഷങ്ങൾ
വിശുദധ ഭൂമിയുടെ ആത്മീയ ശോഭയിൽ 20 ലക്ഷം ഹാജിമാർ
ഹഞ്ജ്ജിൻ്റെ ഏറ്റവും വലിയ കർമത്തിന് ഇന്ന് അറഫയിൽ അണിചേർന്ന
കണ്ണും മനസ്സും നിറയുന്നൊരു ആത്മീയാനന്ദവുമായാണ് അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
( ദൈവമാണ് ഏറ്റവും വലിയവൻ അവനാണ് എല്ലാ സ്തുതിയും )
എന്ന കീർത്തനം ഉരുവിട്ട് പാപമോചനത്തിന് കരം ഉയർത്തി കണ്ണീർ വീഴ്ത്തി വിശ്വാസി പ്രാർഥിക്കുന്നത്. വിശ്വാസിയുടെ അകം കാണുന്ന പ്രപഞ്ച നാഥനിൽ ഭരമേല്പിച്ചാണ് അറഫയിൽ നിന്നും ഹാജിമാർ വിടപറയുക.
അല്ലാഹുവിൻ്റെ പരിശുദ്ധിയും ഔന്നത്യവും സർവ്വാധിപത്യവും മനസ്സാ വാചാ കർമ്മണാ അംഗീകരിച്ച്, അത് പ്രഖ്യാപിച്ച് നിഷ്കളങ്ക പരിശുദ്ധി ഹൃദയത്തിലാവാഹിച്ച്, ആ നിറവിൽ സമർപ്പണവും ഒപ്പം ആനന്ദവും അനുഭവിക്കുന്ന അപൂർവ്വ നിമിഷമാണ്
അറഫ. അടിമക്കും ഉടമക്കുമിടയിലെ സ്നേഹ നിറവിൻ്റെ നിമിഷങ്ങളാണ്.
തൻ്റെ അടിമയെ സംബന്ധിച്ച് അല്ലാഹു അഭിമാനം പ്രകടിപ്പിക്കുന്ന, തൻ്റെ അടിമയുടെ പാപങ്ങളെല്ലാം പൊറുത്ത് നൽകുന്ന, അടിമയുടെ മനം ഉടമയുടെ ചാരത്തേക്ക് മാത്രം ചേർന്നലിയുന്ന നിമിഷങ്ങൾ..
അങ്ങനെ ഹാജിമാരുടെ ആത്തിയാനുഭൂതിയുടെ ഇടമാണ് അറഫ…
അറഫ ക്കു ശേഷം മറ്റു അനുഷ്ഠാനങ്ങളിലേക്ക് ഹാജിമാർ യാത്ര തിരിക്കും.

