നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: നടൻ സലിംകുമാർ (56) അന്തരിച്ച. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ. ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന്
അർഹനായി

എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പേരു കേട്ടാൽ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛൻ ഇട്ട പേരാണു സലിം. സ്കൂളിൽ ചെന്നപ്പോൾ അധ്യാപിക നിർബന്ധിച്ചാണു കുമാർ എന്നു കൂടി ചേർത്തു സലിംകുമാർ ആക്കിയത്. മാല്യങ്കര എസ്എൻഎം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. സിനിമാനടൻ ആകണം എന്ന മോഹം സഫലമാക്കാൻ ഡിഗ്രിക്കു മഹാരാജാസ് കോളജിൽ ചേർന്നു. സ്കൂൾ കാലഘട്ടത്തിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജിൽ പഠിക്കുമ്പോഴാണു മത്സരങ്ങളിൽ പങ്കെടുത്തത്

കലോത്സവങ്ങൾ, എറണാകുളത്തെ സുഹൃത്തുക്കൾ എന്നിവ സിനിമയിൽ എത്താനുള്ള വഴിയായി കണ്ട സലിംകുമാർ, എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 തവണ തുടർച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമായി.

Leave a Reply

Your email address will not be published. Required fields are marked *