മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനുമായ സമീല്‍ ഇല്ലിക്കൽ (ഐ. സമീൽ) അന്തരിച്ചു.
മലപ്പുറം:മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനുമായ സമീല്‍ ഇല്ലിക്കൽ (ഐ. സമീൽ) അന്തരിച്ചു.49 വയസ്സായിരുന്നു. തായ്ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ഗ്രീൻ ഒയാസിസ് ട്രാവൽ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്ന അദ്ദേഹം, ജോലിയുടെ ഭാഗമായാണ് തായ്ലാൻഡിൽ പോയത്. മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് ടൂർ മാനേജരായി സമീൽ തായ്ലാൻഡിൽ എത്തുന്നത്. ഞായറാഴ്ച രാവിലെ പുറത്ത് പോകാൻ തയാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മികച്ച മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനും നാടക പ്രവർത്തകനും സിനിമാ സാംസ്കാരിക നിരൂപകനുമായിരുന്നു. മലബാർ സമര ചരിത്രത്തിലെ പല അറിയാ ഏടുകളും തന്റെ ഗവേഷണത്തിലൂടെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവർത്തക യൂനിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

