മലമ്പുഴ ഡാമിൽ കാണാതായ മലപ്പുറം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീൽ (22) ആണ് മരണപ്പെട്ടത്. പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ അവസാന വർഷ ഫാർമസി വിദ്യാർത്ഥിയാണ്.

ചൊവ്വാഴ്ച (ജൂൺ 9) വൈകുന്നേരം അഞ്ച് മണിയോടെ തെക്കേ മലമ്പുഴ മേലയിലായിരുന്നു അപകടം സംഭവിച്ചത്. തിരൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ പത്തംഗ സംഘത്തിലായിരുന്നു ഷെമീൽ. ഡാമിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനെ തുടർന്ന് ഇന്നലെ അവസാനിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *