പെരുമണ്ണയിൽ പെൺ സുഹൃത്തി ൻറെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പെരുമണ്ണ ( കോഴിക്കോട് ) പെൺ സുഹൃത്തിൻറെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്ത ബാലുശ്ശേരി പറമ്പന്റെ മുകൾ സ്വദേശി ശിവാദ് (24) ആണ് മരിച്ചത് പെരുമണ്ണയിൽ ഉള്ള പെൺ സുഹൃത്തിൻറെ വീട്ടിലാണ് സംഭവം
ശനിയാഴ്ച രാവിലെയാണ് വീടിനുള്ളിൽ ശിവാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞയുടൻ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന്
കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്

