ഭരണഘടനാ പരമായ ജനാധിപത്യ വ്യവസ്ഥയില്‍, എത്ര പഴക്കമോ, വലിപ്പമോ, സ്വാധീനമോ ഉള്ള സംഘടനയായാലും ആർ എസ് എസ് നിയമത്തിനതീതമല്ല . മോഹൻ ഭഗതിന് തുറന്ന കത്തെഴുതി കർണ്ണാടക ആഭ്യന്തര മന്ത്രി.
ബംഗളുരു: ആര്‍എസ്എസിനെ വിടാതെ കര്‍ശന നിലപാടുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന്റെ രജിസ്ട്രേഷന്, വരുമാന സ്രോതസുകള്‍, നിയമസാധുത, ഭാരവാഹികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര് സംഘ്ചാലക് മോഹന്‍ ഭാഗവതിന് പ്രിയങ്ക് ഖാര്‍ഗെ തുറന്ന കത്തെഴുതി. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടും നിയമസാധുതയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത്. കത്തിന്റെ പൂര്‍ണരൂപം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു
പ്രിയപ്പെട്ട മോഹന്‍ ഭാഗവത് ജി,
ആദ്യമായി, രാഷ്ട്രീയ സ്വയംസേവക് സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഈ സംഘടനക്ക് പൊതുജീവിതത്തിലും സമൂഹത്തിലും കാര്യമായ സ്വാധീനമുണ്ടെന്ന കാര്യം സംശയാതീതമാണ്.
ഇത്തരമൊരു വ്യാപ്തിയും ജനങ്ങളിലുള്ള സ്വാധീനവും ഉള്ളതിനാലാണ് ആര്‍എസ്എസിന്റെ സുതാര്യത, ഉത്തരവാദിത്വം, ഭരണഘടനാനുസൃതമാ നിലനില്‍പ്പ് എന്നിവ ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നത്.
ആര്‍എസ്എസിന്റെ പരമോന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) പുറത്തിറക്കിയ 2025-26 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, സംഘടനയ്ക്ക് കര്‍ണാടകയില്‍ വലിയ സാന്നിധ്യമുണ്ട്. 4,127 പ്രതിദിന ശാഖകള്‍, 1,389 പ്രതിവാര ശാഖകള്‍, 60 പ്രതിമാസ ശാഖകള്‍ എന്നിവ അവിടെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസിന്റെ പൊതുജനങ്ങളെ ഏകീകരിക്കുന്ന പ്രവര്‍ത്തനങ്ങളും അത്രത്തോളം വ്യാപകമാണ്. നിങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, സംഘടന 2,194 സമാജോത്സവങ്ങള് സംഘടിപ്പിച്ചതില്‍ 19,61,158 പേരുടെ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. കൂടാതെ സംസ്ഥാനത്തുടനീളം 562 റൂട്ട് മാര്‍ച്ചുകള്‍ നടത്തി. 2.5 മുതല്‍ മൂന്ന് കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഈ മാര്‍ച്ചുകളില്‍ 2,21,963 യൂണിഫോം ധരിച്ച അംഗങ്ങള്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണക്കുകള്‍ ഒന്നിച്ചു നോക്കുമ്പോള്‍, ദിവസേന ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍, പ്രതിവാര-പ്രതിമാസ ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങള്‍, വലിയ പൊതുപരിപാടികള്‍, യൂണിഫോം ധരിച്ചുള്ള റൂട്ട് മാര്‍ച്ചുകള്‍ എന്നിവയിലൂടെ കര്‍ണാടകയിലുടനീളം ആഴത്തില്‍ വേരൂന്നിയ, ക്രമബദ്ധമായ, വിപുലമായ ശൃംഖലയായി സംഘടന പ്രവര്‍ത്തിക്കുന്നതായി കാണുന്നു.
ഇത്തരമൊരു വ്യാപകമായ സംഘടനാ സാന്നിധ്യം, പ്രത്യേകിച്ച് പതിവായി പൊതുജന ഏകീകരണം, യൂണിഫോം ധരിച്ചുള്ള റൂട്ട് മാര്‍ച്ചുകള്‍, വലിയ തോതിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുമ്പോള്‍, ഒരു സ്വകാര്യ പരിപാടിയായോ അല്ലെങ്കില്‍ അനൗപചാരിക ക്രമീകരണമായോ മാത്രം ഇതിനെ കണക്കാക്കാന്‍ കഴിയില്ല. ഇത് സംഘടനയുടെ നിയമപരമായ പദവി, ഉത്തരവാദിത്വം, സാമ്പത്തിക സുതാര്യത, പൊതുസമാധാനം, അനുമതികള്‍, ധനസ്രോതസുകള്‍, ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും അനുസരണ എന്നിവയെക്കുറിച്ചുള്ള ന്യായമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
നിയമപരമായ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യാതെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നിയമപരമായ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നതിനായി ആര്‍എസ്എസ് അതിന്റെ അംഗീകൃത ഭാരവാഹികളെ നിയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ഒരു ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥയില്‍, എത്ര പഴക്കമോ, വലിപ്പമോ, സ്വാധീനമോ ഉള്ള സംഘടനയായാലു നിയമപരിശോധനയ്ക്ക് അതീതമായി നിലകൊള്ളാന്‍ കഴിയില്ല. പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ പൗരനും, സംഘടനയും, സ്ഥാപനവും നിയമം പാലിക്കേണ്ടതുണ്ട്. ഭാരതത്തില്‍ ഒരു ശുചീകരണ തൊഴിലാളി സംഘടനക്കു പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എല്ലാ മതസ്ഥാപനങ്ങളും മത ട്രസ്റ്റുകളും ഓഡിറ്റിന് വിധേയമാകുന്നു. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അവരുടെ ഘടന, പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി, വരുമാന സ്രോതസുകള്‍ എന്നിവ വെളിപ്പെടുത്തേണ്ടതുണ്ട്.
സാഹചര്യത്തില്‍ ആര്‍എസ്എസ് താഴെ പറയുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ന്യായവും അനിവാര്യവുമാണ്:
1. സംഘടനയുടെ നിയമപരമായ പദവിയും സംഘടനാ ഘടനയും.
2. ഭാരവാഹികളുടെയും അംഗീകൃത പ്രതിനിധികളുടെയും വിവരങ്ങള്‍.
3. സംഭാവനകള്‍, ധനസഹായങ്ങള്‍, വരുമാന സ്രോതസുകള്‍.
4. ചെലവുകളും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങള്‍.
5. ബാധകമായ നികുതികള്‍ നിയമാനുസൃതമായി അടയ്ക്കുന്നുണ്ടോ എന്നത്.
6. ഔപചാരിക രജിസ്ട്രേഷന് ഇല്ലാതെ സംഘടന പ്രവര്‍ത്തിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം.
7. പൊതു വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്വമില്ലാതെ ഇത്രയും വലിയ തോതില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് സംഘടന അവകാശപ്പെടുന്ന ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂട്.
8. പൊതുപരിപാടികള്‍, റൂട്ട് മാര്‍ച്ചുകള്‍, പൊതുസമ്മേളനങ്ങള്‍, മറ്റ് സംഘടിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അനുമതികളുടെയും അധികാരത്തിന്റെയും നിയമപരമായ വിശദാംശങ്ങള്‍.
ദേശീയത, അച്ചടക്കം, കടമ എന്നിവയെ സ്ഥിരമായി ഉയര്‍ത്തിക്കാട്ടുന്ന ഒരു സംഘടന സുതാര്യതയിലൂടെയും നിയമപാലനത്തിലൂടെയും ഇന്ത്യന്‍ ഭരണഘടനയോടുള്ള ആദരവിലൂടെയും ഈ മൂല്യങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.
‘ആര്‍എസ്എസിൻ്റെ രജിസ്ട്രേഷന്, വരുമാന സ്രോതസ്, നിയമസാധുത എന്നിവ വ്യക്തമാക്കണം’; മോഹന്‍ ഭാഗവതിന് തുറന്ന കത്തുമായി പ്രിയങ്ക് ഖാര്‍ഗെ -പൂര്‍ണരൂപം
‘രാജ്യത്തെ ഏതൊരു സംഘടനയും രജിസ്റ്റര്‍ ചെയ്യുകയും നികുതി അടയ്ക്കുകയും ഓഡിറ്റിന് വിധേയരാവുകയും ചെയ്യേണ്ടതുണ്ടെങ്കില്‍, ആര്‍എസ്എസും രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് മാതൃക കാട്ടേണ്ടതുണ്ട്’: പ്രിയങ്ക് ഖാര്‍ഗെ
ബംഗളൂരു: ആര്‍എസ്എസിനെ വിടാതെ കര്‍ശന നിലപാടുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന്റെ രജിസ്ട്രേഷന്, വരുമാന സ്രോതസുകള്‍, നിയമസാധുത, ഭാരവാഹികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര് സംഘ്ചാലക് മോഹന്‍ ഭാഗവതിന് പ്രിയങ്ക് ഖാര്‍ഗെ തുറന്ന കത്തെഴുതി. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടും നിയമസാധുതയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത്. കത്തിന്റെ പൂര്‍ണരൂപം സമൂഹമാധ്യമങ്ങളിലൂടെ ഖാര്‍ഗെ പുറത്തുവിട്ടു.
പ്രിയപ്പെട്ട മോഹന്‍ ഭാഗവത് ജി,
ആദ്യമായി, രാഷ്ട്രീയ സ്വയംസേവക് സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഈ സംഘടനക്ക് പൊതുജീവിതത്തിലും സമൂഹത്തിലും കാര്യമായ സ്വാധീനമുണ്ടെന്ന കാര്യം സംശയാതീതമാണ്.
ഇത്തരമൊരു വ്യാപ്തിയും ജനങ്ങളിലുള്ള സ്വാധീനവും ഉള്ളതിനാലാണ് ആര്‍എസ്എസിന്റെ സുതാര്യത, ഉത്തരവാദിത്വം, ഭരണഘടനാനുസൃതമാ നിലനില്‍പ്പ് എന്നിവ ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നത്.
ആര്‍എസ്എസിന്റെ പരമോന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) പുറത്തിറക്കിയ 2025-26 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, സംഘടനയ്ക്ക് കര്‍ണാടകയില്‍ വലിയ സാന്നിധ്യമുണ്ട്. 4,127 പ്രതിദിന ശാഖകള്‍, 1,389 പ്രതിവാര ശാഖകള്‍, 60 പ്രതിമാസ ശാഖകള്‍ എന്നിവ അവിടെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസിന്റെ പൊതുജനങ്ങളെ ഏകീകരിക്കുന്ന പ്രവര്‍ത്തനങ്ങളും അത്രത്തോളം വ്യാപകമാണ്. നിങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, സംഘടന 2,194 സമാജോത്സവങ്ങള് സംഘടിപ്പിച്ചതില്‍ 19,61,158 പേരുടെ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. കൂടാതെ സംസ്ഥാനത്തുടനീളം 562 റൂട്ട് മാര്‍ച്ചുകള്‍ നടത്തി. 2.5 മുതല്‍ മൂന്ന് കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഈ മാര്‍ച്ചുകളില്‍ 2,21,963 യൂണിഫോം ധരിച്ച അംഗങ്ങള്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു
ഈ കണക്കുകള്‍ ഒന്നിച്ചു നോക്കുമ്പോള്‍, ദിവസേന ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍, പ്രതിവാര-പ്രതിമാസ ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങള്‍, വലിയ പൊതുപരിപാടികള്‍, യൂണിഫോം ധരിച്ചുള്ള റൂട്ട് മാര്‍ച്ചുകള്‍ എന്നിവയിലൂടെ കര്‍ണാടകയിലുടനീളം ആഴത്തില്‍ വേരൂന്നിയ, ക്രമബദ്ധമായ, വിപുലമായ ശൃംഖലയായി സംഘടന പ്രവര്‍ത്തിക്കുന്നതായി കാണുന്നു.
ഇത്തരമൊരു വ്യാപകമായ സംഘടനാ സാന്നിധ്യം, പ്രത്യേകിച്ച് പതിവായി പൊതുജന ഏകീകരണം, യൂണിഫോം ധരിച്ചുള്ള റൂട്ട് മാര്‍ച്ചുകള്‍, വലിയ തോതിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുമ്പോള്‍, ഒരു സ്വകാര്യ പരിപാടിയായോ അല്ലെങ്കില്‍ അനൗപചാരിക ക്രമീകരണമായോ മാത്രം ഇതിനെ കണക്കാക്കാന്‍ കഴിയില്ല. ഇത് സംഘടനയുടെ നിയമപരമായ പദവി, ഉത്തരവാദിത്വം, സാമ്പത്തിക സുതാര്യത, പൊതുസമാധാനം, അനുമതികള്‍, ധനസ്രോതസുകള്‍, ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും അനുസരണ എന്നിവയെക്കുറിച്ചുള്ള ന്യായമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
അതിനാല്‍, ഇത്രയും വലിയൊരു സംഘടന ഔപചാരികമായി ഒരു നിയമപരമായ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യാതെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നിയമപരമായ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നതിനായി ആര്‍എസ്എസ് അതിന്റെ അംഗീകൃത ഭാരവാഹികളെ നിയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ഒരു ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥയില്‍, എത്ര പഴക്കമോ, വലിപ്പമോ, സ്വാധീനമോ ഉള്ള സംഘടനയായാലും നിയമപരിശോധനയ്ക്ക് അതീതമായി നിലകൊള്ളാന്‍ കഴിയില്ല. പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ പൗരനും, സംഘടനയും, സ്ഥാപനവും നിയമം പാലിക്കേണ്ടതുണ്ട്. ഭാരതത്തില്‍ ഒരു ശുചീകരണ തൊഴിലാളി സംഘടനക്കു പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എല്ലാ മതസ്ഥാപനങ്ങളും മത ട്രസ്റ്റുകളും ഓഡിറ്റിന് വിധേയമാകുന്നു. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അവരുടെ ഘടന, പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി, വരുമാന സ്രോതസുകള്‍ എന്നിവ വെളിപ്പെടുത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് താഴെ പറയുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ന്യായവും അനിവാര്യവുമാണ്:
1. സംഘടനയുടെ നിയമപരമായ പദവിയും സംഘടനാ ഘടനയും.
2. ഭാരവാഹികളുടെയും അംഗീകൃത പ്രതിനിധികളുടെയും വിവരങ്ങള്‍.
3. സംഭാവനകള്‍, ധനസഹായങ്ങള്‍, വരുമാന സ്രോതസുകള്‍.
4. ചെലവുകളും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങള്‍.
5. ബാധകമായ നികുതികള്‍ നിയമാനുസൃതമായി അടയ്ക്കുന്നുണ്ടോ എന്നത്.
6. ഔപചാരിക രജിസ്ട്രേഷന് ഇല്ലാതെ സംഘടന പ്രവര്‍ത്തിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം.
7. പൊതു വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്വമില്ലാതെ ഇത്രയും വലിയ തോതില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് സംഘടന അവകാശപ്പെടുന്ന ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂട്.
8. പൊതുപരിപാടികള്‍, റൂട്ട് മാര്‍ച്ചുകള്‍, പൊതുസമ്മേളനങ്ങള്‍, മറ്റ് സംഘടിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അനുമതികളുടെയും അധികാരത്തിന്റെയും നിയമപരമായ വിശദാംശങ്ങള്‍.
ദേശീയത, അച്ചടക്കം, കടമ എന്നിവയെ സ്ഥിരമായി ഉയര്‍ത്തിക്കാട്ടുന്ന ഒരു സംഘടന സുതാര്യതയിലൂടെയും നിയമപാലനത്തിലൂടെയും ഇന്ത്യന്‍ ഭരണഘടനയോടുള്ള ആദരവിലൂടെയും ഈ മൂല്യങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.
സാധാരണ ഇന്ത്യന്‍ പൗരന്മാരോട് നിയമങ്ങള്‍ പാലിക്കാന്‍ ആര്‍എസ്എസ് ആവശ്യപ്പെടുമ്പോള്‍ അതേ ആര്‍എസ്എസ് മാനദണ്ഡങ്ങളില്‍ നിന്ന് സ്വയം ഒഴിവാകാന്‍ പാടില്ല. തൊഴിലാളികള്‍, ചെറുസംഘടനകള്‍, മതസ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍, പൗരന്മാര് എന്നിവരൊക്കെ രജിസ്റ്റര്‍ ചെയ്യുകയും, വിവരങ്ങള്‍ വെളിപ്പെടുത്തുകയും, ഓഡിറ്റിന് വിധേയരാവുകയും, നികുതി അടയ്ക്കുകയും ചെയ്യേണ്ടതുണ്ടെങ്കില്‍, ആര്‍എസ്എസും രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാതൃക കാട്ടേണ്ടതുണ്ട്.
അതിനാല്‍, നൂറാം വാര്‍ഷികം വെറും ആഘോഷത്തിനുള്ള അവസരമായി മാത്രം കാണാതെ ഭരണഘടനാപരമായ ആത്മപരിശോധനയ്ക്കുള്ള അവസരമായി ആര്‍എസ്എസ് ഉപയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ആര്‍എസ്എസിന് അതിന്റെ നൂറാം വര്‍ഷത്തില്‍ രാജ്യത്തിന് നല്കാവുന്ന ഏറ്റവും വലിയ ആദരവ്, സ്വയം രജിസ്റ്റര്‍ ചെയ്യുകയും, പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിവരങ്ങളും വെളിപ്പെടുത്തുകയും, ബാധകമായ എല്ലാ നികുതികളും അടയ്ക്കുകയും, ഇന്ത്യന്‍ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഒരു സംഘടനയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരിക്കും.
മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ ഔപചാരിക മറുപടി ലഭിക്കുമെന്നും, അവയില്‍ ചര്‍ച്ച നടത്തുന്നതിനായി നിങ്ങളുടെ അംഗീകൃത ഭാരവാഹികളുടെ പ്രതിനിധിസംഘം തയ്യാറാവുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്ദി.
പ്രിയങ്ക് ഖാര്‍ഗെ
ആഭ്യന്തര മന്ത്രി,
കര്‍ണാടക സര്‍ക്കാര്‍”