സംസ്ഥാനത്ത് ഭവന സെൻസസിന് തുടക്കമായി :സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം
തിരുവനന്തപുരം:രാജ്യത്ത് 16 -ാമത്തെ തും സ്വാതന്ത്രത്തിന് ശേഷമുള്ള എട്ടാമത്തെതുമായ ഭവന സെൻസസിന് തുടക്കമായി.
ഭവന സെൻസസിന്റെ ഭാഗമായി സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പക്കാനുള്ള സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് ആരംഭിച്ച
ആദ്യ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വന്തമായി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷന്റെ ഭാഗമായി. ഗവർണറാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
ചീഫ് സെക്രട്ടറി എ. ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സെൻസസ് നോഡൽ ഓഫിസറുമായ കെ. ബിജു, സെൻസസ് ഡയറക്ടർ ഡോ. ടി. മിത്ര, തിരുവനന്തപുരം ജില്ല കലക്ടർ അനുകുമാരി, സെൻസസ് എക്സിക്യൂട്ടിവ് ഓഫിസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു.
പ്രഥമ ഘട്ടത്തിൽ സെൽഫ് എമ്യു നറേഷൻ വഴി വിവര ശേഖരണം നടത്താം
സെല്‍ഫ് എന്യൂമറേഷന് ചെയ്യുന്നതിനായി പൊതുജനങ്ങള്‍ https://se.census.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഡാറ്റകൾ നൽകാൻ കഴിയും.
1872 മുതലാണ് 10 വര്‍ഷത്തിലൊരിക്കലുള്ള സെന്‍സസ് ആരംഭിച്ചത്. ഇതുപ്രകാരമുള്ള പതിനാറാമത്തേതും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തേതുമായ സെന്‍സസാണ് ഇപ്പോള്‍ നടക്കുന്നത്.
2021-ല്‍ നടക്കേണ്ടിയിരുന്ന ഈ സെന്‍സസ് കോവിഡ് കാരണം 2027ലേക്ക് മാറ്റുകയായിരുന്നു. അതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ആദ്യഘട്ടം: ജൂലൈ 1 മുതല്‍ 31 വരെ
വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും
(2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് രാജ്യത്ത് ആദ്യഘട്ട സെന്‍സസ് നടക്കുന്നത്. കേരളത്തില്‍ ഇത് ജൂലൈ മുതലാണ്)
രണ്ടാം ഘട്ടം:
ജനസംഖ്യാ കണക്കെടുപ്പ് (ഇന്ത്യയിലുടനീളം 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ടം)
ഒന്നാംഘട്ടത്തിന് മുന്നോടിയായി 15 ദിവസം സെല്‍ഫ് എന്യുമറേഷന് അവസരം (ജൂണ്‍ 16 മുതല്‍ 30 വരെ)
ജൂലൈ ഒന്നു മുതല്‍ 30 വരെ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും
സെല്‍ഫ് എന്യൂമറേഷന്:
സെന്‍സസ് 2027 വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വന്തമായി രേഖപ്പെടുത്താന്‍ കഴിയുന്ന സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 16 മുതല്‍ 30 വരെ.
സെന്‍സസിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥന് വീട്ടിലേക്ക് എത്തുന്നതിന് മുന്‍പുതന്നെ വിവരങ്ങള്‍ മൊബൈലിലൂടെ രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.
സെല്‍ഫ് എന്യൂമറേഷന് ചെയ്യേണ്ട വിധം
സംസ്ഥാനം തിരഞ്ഞെടുക്കണം.
അടുത്ത സ്ക്രീനില്‍ കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി. നല്കി സ്ഥിരീകരിക്കണം.
തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്കിയ ശേഷം മാപ്പില്‍ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാര്‍ക്കര്‍’ അതിന് മുകളില്‍ സ്ഥാപിച്ച് ലൊക്കേഷന്‍ സേവ് ചെയ്യണം.
ലൊക്കേഷന്‍ സ്ഥിരീകരിച്ചശേഷം സ്ക്രീനില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യാം.
തുടര്‍ന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി. മൊബൈല്‍ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റര്‍ വീട് സന്ദര്‍ശിക്കുന്ന സമയത്ത് ഈ ഐ.ഡി. കൈമാറണം.
ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 34 ചോദ്യങ്ങള്‍
കെട്ടിടനമ്പര്‍, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കുവാനുള്ള സൗകര്യങ്ങള്‍, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷന്‍/ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍/ മൊബൈല്‍ ഫോണ്‍ എന്നിവ സംബന്ധിച്ചും വാഹനങ്ങള്‍, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്

