നീറ്റ് പരീക്ഷ റദ്ദാക്കൽ ; ആത്മഹത്യ ചെയ്തത്11 വിദ്യാർത്ഥികൾ, മരിച്ചവർക്ക് 1 കോടി നഷ്ട് പരിഹാരം വേണം .കോക്രോച്ച് ജനത പാർട്ടി
ന്യൂഡൽഹി:നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 11 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തെന്നു, പരീക്ഷകൾക്കായി വലിയ തുക വിദ്യാഭ്യാസ വായ്പയെടുത്ത പല കുടുംബങ്ങളും കുട്ടികളുടെ മരണത്തോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായും സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 20 മുതൽ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ ഒത്തുചേരുമെന്നും സംഘടന അറിയിച്ചു.

