17 വർഷം തടവറക്കുള്ളിൽ കഴിയുന്ന സകരിയയുടെ ഉമ്മയെ പരിചരിക്കാനുള്ള ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.
ബംഗളുരു: ചെയ്ത കുറ്റം തെളിയിക്കപ്പെടാതെ നീണ്ട 17 വർഷം തടവറക്കുള്ളിൽ കഴിയുന്ന സകരിയ യുടെ ജാമ്യം വിചാരണ കോടതി തള്ളി
ബംഗളുരു സ്ഫോടനക്കേസിൽ 17 വർഷത്തിലധികമായി വിചാരണത്തടവിൽ കഴിയുന്ന സകരിയ രോഗബാധിതയായ ഉമ്മയെ പരിചരിക്കാൻ നൽകിയ ജാമ്യാപേക്ഷയാണ് ബംഗളൂരുവിലെ പ്രത്യേക കോടതി തളിയത്
ശുചിമുറിയിൽതെന്നി വീണ് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്ത ഉമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്കാണ് സകരിയ ജാമ്യം തേടിയിരുന്നത്.
മകനെ അകാരണമായി ജയിലിലടിച്ചതിനെതിരെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനടുത്തായി പോരാടുകയാണ് വയോധികയായ സകരിയയുടെ ഉമ്മ ബീയുമ്മ.
യുഎപിഎ എന്ന ഭീകരനിയമത്തിനെതിരെ സുപ്രീം കോടതിയിൽ മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നു.
മലപ്പുറം പരപ്പനങ്ങാടി സ്വദേശികളാണ് സകരിയയും ബീയുമ്മയും.
2009 മുതൽ 17 വർഷക്കാലമായി എട്ടാം പ്രതിയായ സകരിയ ജാമ്യമില്ലാതെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്.
ഇതിനിടെ വിധി വരാനിരിക്കെ
വി ചാരണ കോടതി വീണ്ടും മാറ്റിയത് വിധി ഇനിയും വൈകാനുള്ള ക്രൂരമായ തീരുമാനമെന്ന് പരക്കെ വിമർശനം ഉയർന്നു
കോടതിയുടെയും നിയമത്തിൻ്റെയും കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് വിധിയെന്ന് വെൽഫെയർ പാർട്ടി നേതാവ് ഹമീദ് വാണിയമ്പലം പറഞ്ഞു
കേരളത്തിലെ കോൺഗ്രസ് ഗവർമെൻ്റ് കർണാടക സർക്കാരുമായി ബന്ധപ്പെട്ട അടിയന്തിരമായി
ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു

