AI girlfriend

ഫിഫ ലോകകപ്പിൽ പാനമയെ തകർത്ത് ഗ്രൂപ്പ് ചാംപ്യ ൻമാരായി ഇംഗ്ലണ്ട്.

ന്യൂയോർക്ക് :ഫിഫ ലോകകപ്പിൽ എൽ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പാനമയെ തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി ഇംഗ്ലണ്ട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ പാനമ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചെങ്കിലും രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു

മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമും 67–ാം മിനിറ്റിൽ ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. രണ്ടു വിജയങ്ങളും ഒരു സമനിലയും സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഏഴു പോയിന്റാണുള്ളത്. 62–ാം മിനിറ്റിൽ ബുകായോ സാക്ക എടുത്ത കോർണർകിക്കിൽനിന്നാണ് ഇംഗ്ലണ്ട് ആദ്യ ലീഡെടുത്തത്. പന്തു ലഭിച്ച ജൂഡ് ബെലിങ്ങാം പോസ്റ്റിന്റെ മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. അഞ്ചു മിനിറ്റുകൾക്കപ്പുറം ക്യാപ്റ്റൻ ഹാരി കെയ്ൻ വഴി ഇംഗ്ലണ്ട് ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളിന് വഴിയൊരുക്കിയ ജൂഡ് ബെല്ലിങ്ങാമാണു കളിയിലെ താരം.
മത്സരത്തിന്റെ ഇൻജറി ടൈമിൽ പാനമ ലോകകപ്പിലെ ആദ്യ ഗോൾ നേടിയെങ്കിലും ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ സ്കോർ 2–0ൽ തന്നെ തുടർന്നു. ഹോസെ ഫജാർഡോയുടെ തകർപ്പനൊരു ഗോള്‍ നീക്കമാണ് ഓഫ് സൈഡ് കുരുക്കിൽ പെട്ടുപോയത്. കളിച്ച മൂന്നു മത്സരങ്ങളും തോറ്റാണ് പാനമ ലോകകപ്പിൽനിന്നു പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *