ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട യുവാവ് പുഴയിൽ ചാടി മരിച്ചു
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കളമശേരി സ്വദേശിയായ ആൻ്റണി ഡാനിയേൽ (25) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷമാണ് യുവാവ് പുഴയലേക്ക് ചാടിയതെന്ന് പൊലിസ് പറഞ്ഞു.
ഇന്ന് രാവിലെ സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 2020 ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചരണം വിഷാദരോഗത്തിലേക്ക് എത്തിച്ചെന്നാണ് ഇൻസ്റ്റാഗ്രാം ലൈവിൽ യുവാവ് പറഞ്ഞിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. “ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുന്നു. മാനസികമായി തകർന്ന അവസ്ഥയിലാണ്” എന്നും വീഡിയോയിൽ പറയുന്നതായി പൊലിസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മഞ്ഞുമ്മൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
വിഷാദം, മാനസിക സമ്മർദം തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് തനിച്ചല്ലെന്ന് ഓർക്കുക. സഹായം തേടുന്നത് പ്രധാനമാണ്. സഹായ ലൈനുകൾ: Sneha: 044 2464 0050 iCALL: 9152987821
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056

