വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് പിടിയിൽ.
കോഴിക്കോട് : കോട്ടൂളി സെൻട്രൽ ജംഗ്ഷന് സമീപം വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (38 വയസ്സ്) നെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ. യു.പി യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസ് പിടികൂടി.
മെഡിക്കൽ കോളേജ് പോലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കോട്ടൂളി KT ഗോപാലൻ റോഡിൽ കോട്ടൂളി സെൻട്രൽ ജംഗ്ഷന് സമീപം എത്തിയപ്പോള്‍ പോലീസിനെ കണ്ട് പരിഭ്രമിയ്ക്കുന്നത് കണ്ട പ്രതിയെ പോലീസ് തടഞ്ഞുവെച്ച് പരിശോധിച്ചതിൽ നിന്നും പ്രതിയുടെ പാന്റെിന്റെ പോക്കറ്റില്‍ നിന്നും മാരക മയക്കു മരുന്നായ എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതി കോട്ടൂളി, തൊണ്ടയാട് കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും മയക്കുനരുന്ന് ചില്ലറ വിൽപ്പന നടത്തുന്നതാണ് ചെയ്തിരുന്നത്. സ്ഥിരമായി ലഹരിമരുന്നു ഉപയോഗിക്കുന്ന പ്രതി സ്വയം ഉപയോഗത്തിനുള്ള മയക്കുമരുന്നിന്റെ പണവും ഈ കച്ചവടത്തിലൂടെയാണ് കണ്ടെത്തിയിരുന്നത്. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതി ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പൊലീസിന് പറഞ്ഞു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തുളസി, അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർ സുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

