AI girlfriend

ഹാൻ ലാൻഡിൻ്റെ ഇരട്ട ഗോൾ നോർവെ ക്വാർട്ടറിൽ ബ്രസീൽ പുറത്ത് 2-1

ന്യൂജഴ്‌സി :ബ്രസീലിയൻ ഫുട്ബാളിൻ്റെ ശക്തി സൗന്ദര്യം ചോർന്നു പോയ കളി
കാഴ്ചവെച്ച ബ്രസീൻ
ഫിഫ ലോകകപ്പിൽ നിന്ന് പുറത്തേക്ക്.
1998 ലെ 2-1 ഗോൾ ചരിത്രം ആവർത്തിച്ച് നോർവെ ക്വാർട്ടറിൽ.
നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും 90–ാം മിനിറ്റിലും എർലിങ് ഹാലണ്ടാണ് ഗോൾ നേടിയത്. ഇൻജറി ടൈമിൽ ലഭിച്ച പെൽറ്റിയിലൂടെ നെയ്മാറാണ് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. ഈ ലോകകപ്പിൽ നെയ്മാറിന്റെ ആദ്യ ഗോളാണിത്; അവസാനത്തേതും. 1998 ലോകകപ്പിലും ബ്രസീലിനെ നോർവേ 2–1നാണ് തോൽപ്പിച്ചത്. തോൽവിയോടെ 2002ലെ കിരീടവിജയത്തിനു ശേഷം തുടർച്ചയായ ഏഴാം ലോകകപ്പിലാണ് ബ്രസീൽ കിരീടമില്ലാതെ മടങ്ങുന്നത്

മത്സരത്തിന്റെ 79–ാം മിനിറ്റിലാണ് നോർവേയുടെ ആദ്യ ഗോൾ. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ്, ബോക്സിനുള്ളിൽ ഉയർന്നുചാടിയ ഏർലിങ് ഹാലണ്ട് ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിനെ മറികടന്ന് ഉഗ്രനൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. സ്കോർ 1–0. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ തൊട്ടുമുൻപ് നോർവേയുടെ അടുത്തപ്രഹരം. വീണ്ടും ആൻഡ്രിയാസ് ഷെൽഡ്രൂപ്പിന്റെ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ഹാലാൻഡ്, ബ്രസീൽ ബോക്സിന് തൊട്ടുവെളിയിൽ നിന്ന് പന്ത് നിയന്ത്രിച്ച ശേഷം

“ശക്തമായ ലോ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കറെ കാഴ്ചക്കാരനാക്കി വലയുടെ താഴത്തെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഇരട്ട ഗോളുകളോടെ ഹാലാൻഡ് ഈ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം 7 ആയി ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *