AI girlfriend

അമ്മമാർക്കായി ഗൃഹോപകരണ റിപ്പയർ പരിശീലന ഓറിയന്റേഷൻ സംഘടിപ്പിച്ചു

കുറ്റിക്കാട്ടൂർ: ( കോഴിക്കോട് ) എ ഡബ്ലിയു എച്ച് എഞ്ചിനീയറിംഗ് കോളേജിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വീട്ടുപകരണ റിപ്പയർ, ഊർജസംരക്ഷണ, സ്വയംപര്യാപ്തത പരിശീലന പദ്ധതിയുടെ ഓറിയന്റേഷൻ പരിപാടി കോളേജ് സെമിനാർ ഹാളിൽ നടന്നു.

എ ഡബ്ലിയു എച്ച് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സബീന എം. വി. പരിപാടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക നൈപുണ്യവും സ്വയംതൊഴിൽ സാധ്യതകളും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് അനിവാര്യമാണെന്നും, പ്രത്യേകിച്ച് സ്ത്രീകളുടെ ശാക്തീകരണത്തിന് ഇത്തരം പരിശീലനങ്ങൾ വലിയ പ്രാധാന്യമർഹിക്കുന്നുവെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എ ഡബ്ലിയു എച്ച് മുൻ ഭാരവാഹി ഡോ. സി. പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന്റെ ലക്ഷ്യങ്ങൾ, സാമൂഹിക പ്രസക്തി, ഭാവി തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
തുടർന്ന് ഡോ. ഹംസ അഞ്ചുമുക്കിൽ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. വീട്ടുപകരണങ്ങളുടെ അടിസ്ഥാന പ്രവർത്തനം, ചെറിയ തകരാറുകൾ സുരക്ഷിതമായി പരിഹരിക്കുന്ന രീതികൾ, ഊർജസംരക്ഷണ മാർഗങ്ങൾ, വീട്ടിലെ വൈദ്യുതി ബിൽ കുറയ്ക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ, കുടുംബ സ്വയംപര്യാപ്തത എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി ക്ലാസ് നയിച്ചു.
പരിപാടിയിൽ ഏകദേശം 50 അമ്മമാർ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്തവർ മികച്ച പ്രതികരണമാണ് രേഖപ്പെടുത്തിയത്.
2026 ജൂലൈ 18-ന് ആരംഭിക്കുന്ന ഹ്രസ്വകാല പരിശീലന പരിപാടി 10 ദിവസങ്ങളിലായി ആകെ 60 മണിക്കൂർ (പ്രതിദിനം 6 മണിക്കൂർ വീതം) നടത്തുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വീട്ടുപകരണങ്ങളിലെ ചെറിയ റിപ്പയറുകൾ സ്വയം നിർവഹിക്കാനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.AWH എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ ഡോ. ഷാഹിർ വി. കെ. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *