AI girlfriend

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.

കാസർകോട്:  അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ച. മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയിൽ കയർ കെട്ടിയിരുന്നതിനാൽ, ഷോക്കേറ്റ ഭരതൻ പോസ്റ്റിൽത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം താഴെയിറക്കിയത്. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *