ടർഫിൽ കളിച്ചുകൊണ്ടിരിക്കെ 19-കാരൻ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മലയോര മേഖലയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണമായ സംഭവം നടന്നത്. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരണപ്പെട്ടത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജയന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: രവീണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് എളേറ്റിൽ ചെറ്റക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും. യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.

