ബി.ജെ.പി ഓഫീസിൽ 17ചാക്കുകളിലായി 25 കോടി രൂപയെത്തി. നേതാക്കൾ തട്ടിയെടുത്തു . ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി
തൃശൂർ :ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്. തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കള്‍ തട്ടിയെടുത്തെന്ന് അക്ഷയ് ആരോപിച്ചു.
17ചാക്കുകളിലായി 25 കോടി രൂപയെത്തി.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ കെ സുരേഷ്, കെ കെ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പണം അപഹരിച്ചത്. ഇതിന് കൂട്ടുനില്‍ക്കാത്തതിനാല്‍ ആണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും അക്ഷയ് ആരോപിച്ചു
സംഘടനാ സെക്രട്ടറി സുരേഷ് മുരളി കുളങ്ങാട്ട് അടക്കമുള്ളവരാണ് പണം കൈകാര്യം ചെയ്തത്. ഗാന്ധിനഗറിലെ ഒരു വീട്ടില്‍ പണമുണ്ടായിരുന്നു. അവിടെനിന്ന് ഒരു കോടി രൂപ താനും മുരളീകുളങ്ങാട്ടും കൂടിയാണ് കൊടുത്തയച്ചത്. തമിഴ്നാട്ടിലെ വണ്ടിയിലാണ് കയറ്റി അയച്ചത്. ചാക്കുകള്‍ ആയാണ് പിന്നീട് പണം വന്നത്. 17 ചാക്കുകളിലും ഒരു പച്ച കളർ ബാഗലുമായാണ് പണം വന്നതെന്ന് അക്ഷയ് പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സംഘടനാ സെക്രട്ടറി കെ കെ സുരേഷ്, സുജയ് സേനൻ, അഡ്വക്കേറ്റ് എൻഹരി എന്നിവർക്കാണ് ഉത്തരവാദിത്വമെന്ന് അക്ഷയ് പറഞ്ഞു.
2021ല്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ കുഴല്പ്പണവിവാദത്തിന് പിന്നാലെയാണ്, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ആരോപണം.ആരോപണം വ്യാജമെന്നും നിയമനടപടി സ്വീകരിക്കുമെന്നും BJP തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് പ്രതികരിച്ചു.

