AI girlfriend

ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് , ബിൽ ഭരണഘടനാ വിരുദ്ധം’ കോൺഗ്രസ്

ഭോപ്പാൽ :ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ സർക്കാർ.ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന മ ബി.ജെ.പി ഭരണ സംസ്ഥാനമാണ് മധ്യപ്രദേശ്.’ജയ് ശ്രീറാം’ എന്ന മുദ്രാവാക്യത്തോടെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് ബിൽ ആരംഭിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായി സംസാരിക്കുന്നവർ മാത്രമേ മധ്യപ്രദേശ് ഭരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനായി അവരെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹുഭാര്യത്വം നിരോധിക്കാനും മുത്തലാഖ്, നികാഹ് ഹലാല തുടങ്ങിയ ആചാരങ്ങൾ നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കാനും ലിവിങ്-ഇൻ ബന്ധങ്ങൾക്ക് കർശനമായ നിബന്ധനകൾ ഏർപ്പെടുത്താനും ബിൽ നിർദ്ദേശിക്കുന്നു.

മുസ്‌ലിം സമുദായത്തെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണ് ഏക സിവിൽ കോഡ് ബിൽ കൊണ്ടുവന്നതെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് പറഞ്ഞു.ബില്ലിനെ ‘ഭരണഘടനാ വിരുദ്ധം’എന്ന് വിശേഷിപ്പിച്ച മസൂദ്, നിയമത്തിനെതിരെയുള്ള തന്റെ ന്യായമായ വാദങ്ങൾ സെലക്ട് കമ്മിറ്റിക്ക് അയച്ചില്ലെന്നും ആരോപിച്ചു.ബിൽ വിശദമായ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *