സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു! ഒരു പവന് 1,08,000 രൂപ
കൊച്ചി: (10visionnews.com/) സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.തുടർച്ചയായി ആറാം ദിവസവും വില ഉയർന്നതോടെ ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,500 രൂപയും ഒരു പവന് 1,08,00 രൂപയുമായി ഉയർന്നു. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഈ മാസം ആദ്യ ദിവസം 1,03,240 രൂപയായിരുന്നു പവൻ വിലയെങ്കിലും പിന്നീട് വിപണിയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു.ഇന്നലെ മാത്രം ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയും വർധിച്ച് പവൻ വില 1,07,440 രൂപയിൽ എത്തിയിരുന്നു. അതേസമയം, ഈ വർഷം ജനുവരി 29-നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്. വിവാഹം അടക്കമുള്ള ആവശ്യങ്ങൾക്ക് സ്വർണം വാങ്ങേണ്ട സാധാരണ കുടുംബങ്ങൾ എന്തുചെയ്യണമെന്നറിയാതെ നായട്ടാവുകയാണ്. പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന സ്വർണം ഇന്ന് സാധാരണക്കാർക്ക് പൂർണ്ണമായും അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.ജൂലൈയിലെ സ്വർണവില01: 1,03,24001: 10432002: 1,05,440 02: 1,06,800 03: 1,07,80004: 1,07,60006: 1,07,520 07: 1,06,52008: 1,05,960

