AI girlfriend

പന്നിയങ്കര മേൽപ്പാലത്തിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പന്നിയങ്കര ഓവർ ബ്രിഡ്ജിന് താഴെ (റെയിൽവേ ട്രാക്കിന് സമീപം) യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-40 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചുവപ്പും വെള്ളയും കള്ളികളുള്ള (Croatia jersey model) ടി-ഷർട്ടും വെളുത്ത മുണ്ടുമണ് വേഷം. മുഖത്തും ശരീരത്തിലും നിസ്സാര പരിക്കുകളേറ്റ പാടുകളുണ്ട്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ആളെക്കുറിച്ചുള്ള തിരിച്ചറിയൽ രേഖകളോ ഇതുവരെ ലഭ്യമായിട്ടില്ല.

വിവരമറിഞ്ഞ് പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. സംഭവം അപകടമാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാണോ എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *