AI girlfriend

തത്സമയ റിപ്പോർട്ടിങ്ങിനിടെ മണ്ണിടിച്ചിൽ ; റിപ്പോർട്ടർ മാർക്ക് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യത്തിന്

മലപ്പുറം :തത്സമയ റിപ്പോർട്ടിങ്ങിനിടെ മണ്ണിടിച്ചിൽ. മലപ്പുറം ജില്ലയിലെ പാണക്കാട് എടായിപ്പാലത്ത് കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് വീണ്ടും വൻ മണ്ണടിച്ചിലുണ്ടായത് തത്സമയ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നമാധ്യമപ്രവർത്തകരുടെ കൺമുന്നിലാണ് വലിയ മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. അപകടാവസ്ഥ മനസ്സിലാക്കി അവിടെയുണ്ടായിരുന്ന ആളുകളും മാധ്യമപ്രവർത്തകരും ജീവനും കൊണ്ട് ഓടിമാറുകയായിരുന്നു. ഇതിനിടയിൽ റിപ്പോർട്ടർ ജയേഷ് അദ്ഭുതകരമായി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ക്യാമറാമാൻ ബിനീഷിന് ഓടിമാറുന്നതിനിടെ പരിക്കേൽക്കുകയും വസ്ത്രങ്ങളും ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പൂർണ്ണമായും ചെളിയിൽ മുങ്ങുകയും ചെയ്തു.

​റോഡിന്റെ മുകൾഭാഗത്തെ കുന്നുമുഴുവൻ താഴേക്ക് പതിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പോലീസും പ്രാദേശികവാസികളും ചേര്‍ന്ന് ഗതാഗതം ക്രമീകരിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നതിനാലാണ് വലിയ വൻ ദുരന്തം ഒഴിവായത്. പ്രദേശത്ത് ജനവാസ മേഖലയില്ലെങ്കിലും പ്രധാന ഗതാഗത പാതയായതിനാൽ പോലീസ് സ്ഥലത്തെത്തി പൂർണ്ണമായും ബാരിക്കേഡുകൾ കെട്ടി വഴി അടയ്ക്കുകയും ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ ഈ മേഖലയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *