AI girlfriend

വന്ദേമാതരം മുഴുവന്‍ ആലപി ക്കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

മലപ്പുറം:വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും ഇനിയും സമയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിത നിലപാടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ഒരു നിലപാടുണ്ട്. വന്ദേമാതരം പൂര്‍ണമായും മതനിരപേക്ഷതക്ക് നിരക്കുന്നതല്ല.പൂര്‍ണമായും ചൊല്ലണം എന്നത് ആര്‍എസ്എസിന്റെ നിലപാടാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലി. ഇപ്പോള്‍ വീണ്ടും വന്ദേമാതരം മുഴുവന്‍ ചൊല്ലണമെന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എന്തിനാണ് ആര്‍എസ്എസിന്റെ നിലപാട് ഏറ്റെടുക്കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.

വഖഫ് ബോര്‍ഡിന്റെ പുനസംഘടനയില്‍ കോണ്‍ഗ്രസ് എന്തിനാണ് ആര്‍എസ്എസിന് കീഴ്‌പ്പെടുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ലീഗിന്റെ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാടെടുത്തത്. ഇതിനേക്കാള്‍
വലിയ കീഴടങ്ങലുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമഭേദഗതി കൊണ്ടുവന്ന് വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ മതനിരപേക്ഷ ശക്തികളും സംസ്ഥാന നിയമസഭയും എതിര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു
തുടര്‍ന്ന് അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്താതെയാണ് നിലവിലെ വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, നിലവിലെ ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കാമെന്നും കോടതിയില്‍ നിലപാടെടുത്തുമറ്റ് മതസ്ഥാപനങ്ങളിലൊന്നും ഇതര മതസ്ഥരില്ലെന്നിരിക്കെ, വഖഫ് ബോര്‍ഡില്‍ മാത്രം ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് ആര്‍എസ്എസ് അജണ്ടയ്ക്ക് കീഴ്‌പ്പെടലാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *