AI girlfriend

ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു

തൃശൂർ :ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ച. കാട്ടൂർ എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കാലിത്തീറ്റക്കായുള്ള തവിടിന്റെ ചാക്കുകൾ ട്രെയിനിൽനിന്ന് ഇറക്കി തൊഴിലാളികൾ ലോറിയിൽ കയറ്റുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ലോറിക്കു മുകളിൽ കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.

ലോറിയുടെ മുകളിൽനിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാൽ ഗുഡ്സ് ട്രെയിനിന്റെ മുകളിൽ വെച്ചപ്പോൾ തെന്നി വൈദ്യുതി ലൈനിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് ശരീരം മുഴുവൻ തീ പിടിച്ച് താഴേക്ക് വീണുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ സജികുമാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *