AI girlfriend

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം.

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും അവധി ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ ട്രാവലറിനുള്ളിൽ കുടുങ്ങിപ്പോയ ഒരാളെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിവരികയാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ മറ്റു ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാതടസ്സം നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *