AI girlfriend

വെള്ളിപ്പറമ്പിൽ അച്ചനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകൻ ലഹരിക്കടിമയും ക്രിമിനൽ കേസിലെ പ്രതിയും .

കുറ്റിക്കാട്ടൂർ :അച്ചനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകൻ ലഹരിക്കടിമയും ക്രിമിനൽ കേസില പ്രതിയുമാണെന്ന് കുടംബം.
വെള്ളിപ്പറമ്പ് സർവീസ് സ്റ്റേഷൻ ബസ്റ്റോപ്പിനടുത്ത് മാക്കിനിയാട്ട് വീട്ടിൽ ശശിധരനാണ് ( 64 ) മകൻ്റെ അടിയേറ്റ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്
സംഭവത്തിൽ 29 കാരനായ മകൻ അഭിരാമിനെ പോലീസ് അറസ്റ്റ് ചെയ്തു
സ്ഥിരമായി ലഹരിക്കടിമയായ അഭിരാം ഇന്നലെ
രാത്രി വീട്ടിൽ എത്തി അക്രമം കാണിക്കുകയായിരുന്നു
അമ്മ രജിതയെ മുഖത്ത് കടിച്ച് പരിക്കേല്പ്പിച്ചിരുന്നു ഇതിനിടയിലാണ് അച്ചനെ തലക്കടിച്ചത് . ബഹളം കേട്ട് അയൽ വാസികൾ എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രതിയായ അഭിരാം നേരത്തെ ക്രിമിനൽ കേസിലെ പ്രതാ യായിരുന്നു . മകൻ്റെ ശല്യത്തിനെതിരെ കമ്മീഷണർ അടക്കം പോലീസിന് പരാതി നൽകിയിരുന്നതായ സഹോദരൻ അക്ഷയ് പറഞ്ഞു.
പോലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ കൊലപാതകം നടക്കുകയില്ലായിരുന്നു എന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്. ഇടക്കിടെ പോലീസ് വീട്ടിൽ വന്നിരുന്നതായി ബന്ധപ്പെട്ടവർ  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *