സ്കൂളുകൾ ഇനി സന്ദർശിക്കേണ്ട! സി.ജെ. പി പ്രവർത്തകരെ ആക്രമിച്ച് ബി.ജെ. പി
ജയ്പൂർ :രാജസ്ഥാനിൽ സിജെപി പ്രവർ ത്തകരെ തെരുവിൽ ആക്രമിച്ച് ബിജെപി പ്രവർത്തകർ. സർക്കാർ സ്കൂളുകൾ സന്ദർശിക്കാനായി എത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആരോപിച്ചു.
ജയ്പൂരിൽ കൺവാർപുരയിലെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാൻ എത്തിയ സംഘമാണ് ആക്രമിക്കപ്പെട്ടത്. സിജെപി നേതാവ് അശുതോഷ് രംഗ അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അഭിജിത്ത് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ സ്കൂളുകൾ സന്ദർശിച്ച സൗകര്യങ്ങൾ വിലയിരുത്തുകയാണ് സിജെപി. സ്കൂളുകളുടെ സർക്കാർ സ്കൂളുകളുടെ ശോചനീയമായ അവസ്ഥക്കെതിരെ സിജെപി നേതാക്കൾ രൂക്ഷമായ വിമർശനം ഉന്നയിക്കവെയാണ് രാജസ്ഥാനിൽ ഇന്ന് ആക്രമണം നടന്നത്.

