AI girlfriend

ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം, സ്വകാര്യ സ്ഥാപനത്തി നെതിരെ പരാതി

പാലക്കാട് :ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷ നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നു. ആറ്റംസ് കോളജ് ഓഫ് മീഡിയ ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ വെച്ച് ഇന്നലെയായിരുന്നു ഈ ആഘോഷ പരിപാടി നടന്നത്. തുടർന്ന് ആംബുലന്‍സ് ഓടിച്ചുകൊണ്ട് വാഹനത്തിന് മുകളിലിരുന്ന് കളര്‍ പൊടി വിതറുന്നതിന്റെ വീഡിയോ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുകയുണ്ടായി. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന്പിന്നാലെയാണ് സംഭവം വലിയ വിവാദമാവുകയും ഡ്രൈവർമാരുടെഭാഗത്തുനിന്ന് പരാതി ഉയരുകയും ചെയ്തത്. ആഘോഷത്തിൽ ഇത്തരം രീതി അനുവദിക്കാൻ പാടില്ലന്നാണ് വിമർശനം

Leave a Reply

Your email address will not be published. Required fields are marked *