ഉപ്പും മുളകും വില്ലൻ തന്നെ! അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധ മാക്കി കേന്ദ്രം
ന്യൂഡൽഹി: ഉപ്പും മുളകും വില്ലൻ തന്നെ .അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കിഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ന്മേൽ പറഞ്ഞവ അടങ്ങിയിട്ടുള്ള ഭക്ഷണ പായ്ക്കറ്റുകളിൽ ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കേര
ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കേരളം ആസ്ഥാനമായുള്ള ത്രീഎസ് ആൻഡ് ഔർ ഹെൽത്ത് സൊസൈറ്റി എന്ന സന്നദ്ധസംഘടനയാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കവെ എഫ്എസ്എസ്എഐ ഡയരക്ടർ കവിതാ രാമസ്വാമി ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്”
“പാക്കറ്റിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ വിവരങ്ങൾ ആദ്യം ചെറുതായിട്ടായിരുന്നു നൽകിയിരുന്നത്. ഇത് ഘടകങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അറിയാൻ സാധിക്കാതെ വരാൻ കാരണമായിരുന്നു. എന്നാൽ ഇനി മുതൽ പാക്കറ്റിന്റെ പിൻവശത്തുള്ള പോഷക വിവര പട്ടികയിലെ ഫോണ്ട് സൈസിനേക്കാൾ ഒരു പോയിന്റ് വലിയ ഫോണ്ടിൽ മുൻവശത്ത് പോഷകങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകും.മാറ്റങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ന്മേൽ പറഞ്ഞ ഘടകങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങളിൽ മാത്രം മുന്നറിയിപ്പ് ലേബൽ പതിപ്പിക്കും. എന്നാൽ രണ്ടാംഘട്ടത്തിൽ ഏതെങ്കിലും ഒരു ഘടകം മാത്രം കൂടുതലളവിൽ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങളിലേക്കും മുന്നറിയിപ്പ് നൽകും. എന്നാൽ ഇതിൽ നിന്നും നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര,തേൻ എന്നിങ്ങനെയുള്ളവയിൽ ഒറ്റ ചേരുവ മാത്രമുള്ളവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ നിർദേശിച്ചിരിക്കുന്ന ഫോണ്ട് സൈസ് ചെറുതാണെന്നും ഇംഗ്ലീഷിന് പുറമെ ഇന്ത്യയിലെ മറ്റു ഭാഷകളിലും മുന്നറിയിപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു

