നഗരത്തിൽ പട്രോളിങ്ങിനിടെ സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പച്ചു. ഇന്നലെ അര്‍ധ രാത്രി മാനാഞ്ചിറ സ്ക്വയറിൽ വച്ചാണ് സംഭവം.
ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണത്തിനിരയായത്. മാനാഞ്ചിറ സ്ക്വയറിന് സമീപം പെട്രോളിങ് നടത്തുന്നതിനിടെ ഒരു സംഘത്തിലുണ്ടായിരുന്നയാൾ സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഉദ്യോഗസ്ഥന്‍റെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

