ഇസ്രായേലിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കടക്കാരൻ ഐസ്ക്രീം ബെസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു ‘ ഇസ്‌റാ ഈൽ മുൻ പ്രധാനമന്ത്രി മകൾക്കുണ്ടായ അനുഭവം പങ്കുവെച്ചത് ചർച്ചയാവുന്നു
ഫലസ്ഥീനികൾക്കെതിരെ ഇസ്‌റാഈൽ നടത്തുന്ന ക്രൂരതകൾക്ക് പ്രതികരണമായി ഇസ്റാഈലികളെ ജനങ്ങൾ വെറുക്കുന്നതായി
ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനെറ്റ് തന്റെ മകള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചത് ചർച്ചയാവുന്നു ആഗോളതലത്തില്‍ ഇസ്രായേലികള്‍ നേരിടുന്ന ബഹിഷ്‌കരണങ്ങളും വിദ്വേഷപ്രചാരണങ്ങളും വീണ്ടും ചര്‍ച്ചയാകാൻ ഇത് കാരണമായി ക്രൊയേഷ്യന്‍ സന്ദര്‍ശനത്തിനിടെ തന്റെ മകള്‍ക്ക് ഐസ്‌ക്രീം നിഷേധിക്കപ്പെട്ട അനുഭവമാണ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ബെനെറ്റ് വ്യക്തമാക്കിയത്.
ക്രൊയേഷ്യയിലെ ഒരു കടയില്‍ ഐസ്‌ക്രീം വാങ്ങാനെത്തിയതായിരുന്നു മകള്‍. ഐസ്‌ക്രീം തയ്യാറാക്കിയ ശേഷം കച്ചവടക്കാരന്‍ കുട്ടി എന്ന് മറുപടി നല്‍കിയതോടെ, ഇസ്രായേലികള്‍ക്ക് ഐസ്‌ക്രീം നല്‍കില്ലെന്ന് പറഞ്ഞ് കടക്കാരന്‍ അത് ഡസ്റ്റ്ബിന്നിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ബെനെറ്റ് ആരോപിച്ചു.
ഗസ്സയിലെ ഫലസ്തീനികള്‍ക്കെതിരായ സൈനിക ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലികളും ഇസ്രായേല്‍ അനുകൂല സ്ഥാപനങ്ങളും കടുത്ത ബഹിഷ്‌കരണം നേരിടുന്നുണ്ട്. ഇതിന് ഉദാഹരണമായി സമാനമായ മറ്റ് നിരവധി സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ പെന്‍സില്‍വേനിയയിലുള്ള ബര്‍ഗര്‍ കിങ് ഔട്ട്ലെറ്റില്‍ ഇസ്രായേലി സംഗീതജ്ഞന്‍ റാമി ഫെയിന്‍സ്റ്റീനോട് ‘ഫ്രീ ഫലസ്തീന്‍’ എന്ന് മുദ്രാവാക്യം വിളിച്ച ഏരിയാന ഹാമില്‍ട്ടണ്‍ എന്ന ജീവനക്കാരിയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഡേവിഡ് നക്ഷത്രത്തിന്റെ മാല ധരിച്ചെത്തിയ ഫെയിന്‍സ്റ്റീന്‍ ഇസ്രായേലില്‍ നിന്നാണെന്ന് അറിഞ്ഞപ്പോഴായിരുന്നു ഏരിയാനയുടെ പ്രതികരണം.
തുടര്‍ന്ന് ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് പ്രഖ്യാപിച്ച ഏരിയാനയ്ക്ക്, മറ്റൊരു ജോലി ലഭിക്കുന്നത് വരെയുള്ള ജീവിതച്ചെലവുകള്‍ക്കായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു ലക്ഷത്തോളം ഡോളര്‍ സഹായമായി ലഭിച്ചു. സംഭവത്തില്‍ ബര്‍ഗര്‍ കിങ് ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ബക്‌സ്, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വമ്പന്‍ ആഗോള ബ്രാന്‍ഡുകളും വിവിധ രാജ്യങ്ങളില്‍ ശക്തമായ ഉപഭോക്തൃ ബഹിഷ്‌കരണം നേരിടുന്നുണ്ട്.

