വൈദ്യുതിയില്ലാതെ മിനിറ്റുകള്‍ ക്കുള്ളില് വസ്ത്രങ്ങള്‍ അലക്കാൻ സൈക്കിൾ യന്ത്രം കണ്ടുപിടിച്ച രമ്യ ആഗോള ശ്രദധ നേടുന്നു
മലപ്പുറം :മലപ്പുറത്തിൻ്റെ ഗ്രാമത്തിൽ നിന്നും ജീവിത സാഹചര്യത്തെ മാറ്റിമറിച്ച രമ്യയുടെ കണ്ടു പിടുത്തം ആഗോള ശ്രദ്ധ നേടുന്നു
പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയ്ക്ക് പഠിക്കാന്‍ സമയം തികയാതെ വന്നതോടെ, പുഴയിലെ അലക്കുമണിക്കൂറുകള്ക്ക് വിടപറഞ്ഞ് സ്വന്തമായി സൈക്കിള്‍ അലക്കുയന്ത്രം നിര്‍മിച്ച മലപ്പുറത്തുകാരി രമ്യ ജോസിന്റെ കണ്ടുപിടിത്തമാണ് വീണ്ടും ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്നത്
വൈദ്യുതിയില്ലാതെ മിനിറ്റുകള്‍ക്കുള്ളില്‍ വസ്ത്രങ്ങള്‍ അലക്കി80 ശതമാനത്തോളം ഉണക്കിയെടുക്കാവുന്ന ഈ ചെലവുകുറഞ്ഞ ഉപകരണം ഇന്ത്യയുടെ ദേശീയ ഇന്നവേഷന്‍ രജിസ്റ്ററില്‍ ഔദ്യോഗികമായി ഇടംനേടിയിരിക്കുകയാണ്. ഒരു പതിറ്റാണ്ട് മുമ്പാണ് ഈ കണ്ടു പിടിത്തം നടക്കുന്നത്.
സ്കൂളിലേക്ക് ദിവസവും നാല് മണിക്കൂറോളം ബസ് യാത്ര ചെയ്യേണ്ടിയിരുന്ന രമ്യക്ക്, അമ്മയ്ക്ക് സുഖമില്ലാതാവുകയും പിതാവ് അര്‍ബുദ ചികിത്സയിലാകുകയും ചെയ്തതോടെയാണ് വീട്ടുജോലികളുടെ ഭാരം ഇരട്ടസഹോദരിക്കൊപ്പം തലയിലായത്. പുഴക്കടവില്‍ പോയി മണിക്കൂറുകളോളം വസ്ത്രങ്ങള്‍ കൈകൊണ്ട് കഴുകുന്നത് പത്താം ക്ലാസിലെ നിര്‍ണായക പഠന സമയത്തെ കാര്യമായി ബാധിച്ചു. വിലകൂടിയ അലക്കുയന്ത്രം വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തതും ഗ്രാമത്തിലെ തുടര്‍ച്ചയായ വൈദ്യുതി തടസ്സവും രമ്യയെ പുതിയൊരു ചിന്തയിലേക്ക് നയിച്ചു.
ഒരു ഇലക്ട്രിക് അലക്കുയന്ത്രത്തിന്റെ പ്രവര്‍ത്തന തത്വം സൂക്ഷ്മമായി നിരീക്ഷിച്ചാണ് പതിനാലുകാരിയായ രമ്യ ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. മോട്ടോറിന് പകരം കറക്കം സൃഷ്ടിക്കാന്‍ സൈക്കിളിന്റെ പെഡലും ചങ്ങലയും ഉപയോഗിക്കാമെന്ന് രമ്യ തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ ഇടാന്‍ കമ്പിവല കൊണ്ടുണ്ടാക്കിയ സിലിണ്ടറും അത് കറങ്ങാനായി അലുമിനിയം പെട്ടിയും സൈക്കിള്‍ ഭാഗങ്ങളും ഉള്‍പ്പെടുത്തി രമ്യ ഒരു ഡ്രോയിങ് വരച്ചെടുത്തു. മകളുടെ വര ചിത്രം കണ്ട പിതാവ്, അടുത്തുള്ള വര്‍ക്ക്ഷോപ്പിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ഉപകരണം യാഥാര്‍ത്ഥ്യമാക്കിയത്. അലുമിനിയം ഷീറ്റും പഴയ സൈക്കിള്‍ ഭാഗങ്ങളും ഉള്‍പ്പെടെ കേവലം 2,000 രൂപ മാത്രമാണ് ഇതിനായി ചെലവായത്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ രമ്യ വരച്ചതിനേക്കാള്‍ മികച്ച രീതിയിലാണ് യന്ത്രം പ്രവര്‍ത്തിച്ചത്.
വസ്ത്രങ്ങളും അലക്കുപൊടിയും വെള്ളവും നിറച്ച് പത്ത് മിനിറ്റ് കുതിര്‍ത്തു വെച്ച ശേഷം മൂന്നോ നാലോ മിനിറ്റ് സൈക്കിള്‍ പെഡല്‍ ചവിട്ടിയാല്‍ വസ്ത്രങ്ങള്‍ വൃത്തിയായി അലക്കിയെടുക്കാം. അഴുക്കുവെള്ളം കളഞ്ഞശേഷം വീണ്ടും വെള്ളമൊഴിച്ച് പെഡല്‍ ചെയ്താല്‍ സോപ്പുപതയും മാറും. അതിനുശേഷം വെള്ളമില്ലാതെ പെഡല്‍ ചെയ്യുമ്പോള്‍ സെന്‍ട്രിഫ്യൂഗല്‍ ശക്തിയാല്‍ വസ്ത്രങ്ങളിലെ ജലാംശം 80 ശതമാനവും നീക്കം ചെയ്യപ്പെടും. ഗ്രാമത്തിലെ ഒരു കുഞ്ഞു പരീക്ഷണമായി ഒതുങ്ങേണ്ടിയിരുന്ന ഈ കണ്ടുപിടിത്തം ഹണി ബി നെറ്റ്വര്‍ക്ക് വഴി നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 2003-ല്‍ ‘വാഷിങ് കം എക്സര്‍സൈസ് മെഷീന്’ എന്ന പേരില്‍ ഈ ഉപകരണത്തിന് എന്‍.ഐ.എഫ് പേറ്റന്റ് നേടി നല്‍കുകയും ദേശീയ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
വൈദ്യുതി ആവശ്യമില്ലാത്തതും, ഇടയ്ക്ക് വെച്ച് കറന്റ് പോയി അലക്ക് തടസ്സപ്പെടാത്തതും, ഒപ്പം ഒരു ലളിതമായ വ്യായാമമാകുന്നു എന്നതുമാണ് ഇതിന്റെ പ്രധാന സവിശേഷത. അക്കാലത്ത് അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്ന് രമ്യ ദേശീയ പുരസ്കാരവും ഏറ്റുവാങ്ങി. രാജ്യാന്തര തലത്തില്‍ തന്നെ ‘ഫ്രൂഗല്‍ എന്‍ജിനീയറിങ്ങിന്’ (ലളിതവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യ) മികച്ച ഉദാഹരണമായി ഈ സംഭവം വാഴ്ത്തപ്പെട്ടു. ഈ കണ്ടുപിടിത്തത്തോടെ രമ്യ തന്റെ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ല. പിന്നീട് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഗ്രാമീണ മേഖലയ്ക്ക് ഉപകരിക്കുന്ന ഒട്ടേറെ പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ഒരു ഇന്നവേറ്ററായി രമ്യയ്ക്ക് കഴിഞ്ഞു. തെര്‍മല്‍ കാസറോള്‍, മോഡല്‍ റഫ്രിജറേറ്റര്‍ തുടങ്ങിയവയും രമ്യയുടെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളില്‍ ചിലതാണ്.
തന്റെ പഠന സമയം പുഴയെടുക്കാതിരിക്കാന്‍ ഒരു പതിനാലുകാരി കണ്ടെത്തിയ ലളിതമായ വഴിയാണ് ഇന്ന് ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നത്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്രയും രോഗികളായ മാതാപിതാക്കളും പരീക്ഷാച്ചൂടും ചേര്‍ന്ന കടുത്ത സാഹചര്യങ്ങളെ ബുദ്ധികൊണ്ട് മറികടന്ന രമ്യയുടെ കഥ, പ്രതികൂല സാഹചര്യങ്ങളില്‍ നിന്നാണ് വലിയ ആശയങ്ങള്‍ ജനിക്കുന്നതെന്നതിന്റെ തെളിവാണ്. ഇന്നും ആ വഴിയില്‍ രമ്യ മുന്നോട്ട് പോകുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഈ കഥ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചോദനാത്മക വാര്‍ത്തകളിലൊന്നായി മാറുന്നു.
ലളിതമായ ചിന്തകള്‍ കൊണ്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച് മലപ്പുറം സ്വദേശിയായ ഇരുപത്തിമൂന്നുകാരി രമ്യ ജോസ് ദേശീയ ശ്രദ്ധ നേടുന്നുവെന്നതാണ് വസ്തുത. കൈകൊണ്ട് വസ്ത്രങ്ങള്‍ കഴുകുന്നതിന്റെ ആയാസം കുറയ്ക്കാന്‍ രമ്യ വികസിപ്പിച്ചെടുത്ത ‘വാഷിങ് കം എക്സര്‍സൈസ് മെഷീന്’ എന്ന കണ്ടുപിടിത്തത്തിന് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്ന് ദേശീയ പുരസ്കാരം ലഭിച്ചു. വീട്ടുജോലികള്‍ക്കിടയില്‍ വസ്ത്രങ്ങള്‍ അലക്കുന്നത് ഏറെ പ്രയാസകരമായ ഒന്നാണെന്ന തിരിച്ചറിവാണ് രമ്യയെ പുതിയൊരു ഉപകരണത്തിന്റെ നിര്‍മാണത്തിലേക്ക് നയിച്ചത്. സാധാരണ വാഷിങ് മെഷീനുകള്‍ വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തികശേഷി ഇല്ലാതിരുന്നതും, ഗ്രാമീണ മേഖലയിലെ വൈദ്യുതി തടസ്സങ്ങളുമാണ് പൂര്‍ണമായും കൈ കൊണ്ടോ കാല് കൊണ്ടോ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ചെലവുകുറഞ്ഞ സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്
വൈദ്യുതിയുടെ സഹായമില്ലാതെ സൈക്കിള്‍ പെഡല്‍ ചെയ്യുന്നതിലൂടെ വസ്ത്രങ്ങള്‍ അനായാസമായി അലക്കിയെടുക്കാനും ഒപ്പം ശരീരത്തിന് നല്ലൊരു വ്യായാമം നല്‍കാനും ഈ ഉപകരണത്തിന് കഴിയും. ഈ കണ്ടുപിടിത്തം ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. നിലവില്‍ അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ ഇന്നവേറ്ററായി ജോലി ചെയ്യുകയാണ് രമ്യ. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ദൈനംദിന പ്രശ്നങ്ങള്‍ക്ക് ലളിതമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി നിരവധി പുതിയ കണ്ടുപിടിത്തങ്ങളുടെ ഗവേഷണത്തിലാണ് ഈ മലപ്പുറത്തുകാരി.

