AI girlfriend

‘പുരോഗമനം പറഞ്ഞ് പ്രകൃതി വിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ’ കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവന ക്കെതിരായ വിമർശനത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സമസ്‌ത കാന്തപുരം വിഭാഗം.

പുരോഗമനം പറഞ്ഞ് പ്രകൃതി വിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ

മലപ്പുറം  :സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന കാന്തപുരത്തിൻ്റെ വിവാദ
പ്രസ്താവനക്കെതിരായ വിമർശനത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സമസ്‌ത കാന്തപുരം വിഭാഗ. സിപിഎം മതനിരപേക്ഷതയും ജനാധിപത്യ ബോധവും കാണിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി പറഞ്ഞു. സിറാജ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് റഹ്മത്തുല്ല സഖാഫിയുടെ വിമര്‍ശനം.
ആഘോഷം എങ്ങിനെയെന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്‍ലിംകൾക്ക് വകവച്ചുകൊടുക്കണം. പുരോഗമനം പറഞ്ഞ് പ്രകൃതി വിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ, ഉഷാഉതുപ്പിന്റെ ഗാനമേളയല്ലെന്ന് പിണറായി പറഞ്ഞതുപോലെ മുസ്ലിംകളോട് പറഞ്ഞതിനെയും സിപിഎം ഉൾകൊള്ളണമെന്നും സിറാജിലെ ലേഖനത്തിൽ റഹ്മത്തുല്ലാഹ് സഖാഫി പറയുന്നു.
ഉപനേതൃപദവി തർക്കം മാധ്യമങ്ങളിൽനിന്ന് മറയ്ക്കാനാണ് സിപിഎം നേതാക്കൾ ചാടിപ്പുറപ്പെട്ടത്. സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ നേതാക്കൾ ആവേശം കാണിക്കണം. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ ശ്രീമതിക്കും ഷൈലജക്കും കൂടുതൽ ശ്രദ്ധയുണ്ടെന്നും സഖാഫി പരിഹസിക്കുന്നു. ഇതാണോ ഇവരൊക്കെ സ്വപ്‌നം കാണുന്ന നൂറ്റാണ്ട് എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് സഖാഫിയുടെ വിമര്‍ശനം.

‘മുസ്‌ലിംകളുടെ മതപരമായ ആഘോഷങ്ങളിൽ എങ്ങനെ നടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അത് വകവെച്ചുകൊടുക്കണം. അതാണ് മതേതരത്വം. കോട്ടയത്ത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ തുള്ളിച്ചാടി മുദ്രാവാക്യം മുഴക്കിയപ്പോള്‍, ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേള വേദിയല്ല, അച്ചടക്കം പാലിക്കണം എന്ന് പിണറായി പറഞ്ഞത് ഓര്‍മയില്ലേ. അതുപോലെ സമുദായത്തിലെ ആഘോഷ പരിപാടിയില്‍ മുസ്ലിംകള്‍ പാലിക്കേണ്ട മര്യാദകളെ ഉണര്‍ത്തിയത് ഉള്‍കൊള്ളാനുള്ള ജനാധിപത്യ ബോധമെങ്കിലും കാണിക്കേണ്ടതില്ലെ’- ലേഖനത്തില്‍ സഖാഫി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *