എതിർ കക്ഷിയുടെ ആക്രമണത്തില്‍ പരിക്കേറ്റ, അഭിഭാഷകന്റെ അച്ചൻ മരിച്ചു.
കൊച്ചി: ഞാറയ്ക്കലില്‍ എതിർ കക്ഷിയുടെ ആക്രമണത്തില്‍ പരിക്കേറ്റ, അഭിഭാഷകന്റെ അച്ഛന് ചികിത്സയിലിരിക്കെ മരിച്ചു വൈപ്പിന്‍ സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. മോഹന്‍ദാസിനെ ആക്രമിച്ച ഞാറക്കല്‍ സ്വദേശികളായ ഡാസ്റ്റര്‍, ഡൈനാസ്റ്റര്‍ എന്നിവരെ പോലീസ് പിടികൂടി
ഓഗസ്റ്റ് 13നായിരുന്നു ആക്രമണം. പ്രതിയായ ഡാസ്റ്ററിനെതിരായ ഗാര്‍ഹിക പീഡന പരാതിയില്‍ അഭിഭാഷകന് ഡോള്‍ഗോ ഏറ്റെടുത്തതില്ലുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണം. ഡോള്ഗോയെ അന്വേഷിച്ച് എത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന പിതാവ് മോഹന്‍ ദാസിനെ അതിക്രൂരമായി കുത്തി പരിക്കേല്‍പ്പിക്കുകയിരുന്നു. കിഡ്നിക്കും പാന്‍ക്രിയാസിനും കുത്തേറ്റ് വെന്റിലേറ്ററിൽ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഞാറക്കല്‍ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ഈ സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ജില്ല കോടതി ബഹിഷ്കരിച്ചിരുന്നു.

