:കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശൂർ :കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട. അസം സ്വദേശിയായ ഹക്കീം (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ പിലിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊരട്ടി പോളിടെക്നിക്കിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.”

