കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം . രണ്ട് ജീവനക്കാർക്ക് പരിക്ക്
കുറ്റിക്കാട്ടൂർ :കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മലുള്ള സംഘർഷത്തിൽ ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റു.
കുറ്റിക്കാട്ടൂർ കുന്നമംഗലം റോഡ് ജംഗ്ഷനിൽ സ്വകാര്യ ബസ്
ഹോൺ അടിച്ചു എന്ന ആരോപണം
ഉയർത്തിയാണ്
ജംഗ്ഷനടുത്തു ണ്ടായിരുന്ന വിദ്യാർഥികൾ സംഘം ചേർന്ന് ബസ്സ് ജീവനക്കാരെ മർദിച്ചത് എന്ന് ജീവനക്കാർ പറഞ്ഞു. മർദനത്തിൽ
മുക്കം കൊടിയത്തൂർ റൂട്ടിലെ കസർമുല്ല ബസ്സിലെ ജീവനക്കാരായ
ആഷിക്, ഫസൽ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബസ്സ് ഉടമ ജാബിർ മാവൂർ പറഞ്ഞു
ബസ്സിൻ്റെ ഹോണടി അസഹ്യമായത് കൊണ്ടാണ് പ്രശ്നമുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ഇവിടെ വാഹന ഗതാഗതം തടസ്സപ്പെട്ടു.കുറ്റിക്കാട്ടൂർ പെരിങ്ങളം റോഡ് ജംഗ്ഷനിൽ ഇത്തരം സംഭവം നിത്യ സംഭവമാണ്.

