മലയാളം സർവ കലാശാലയിൽ ജാതി വിവേചന ത്തിനെതിരെ പോരാടിയ അനഘയുടെ സമരം വിജയത്തിൽ
മലപ്പുറം : സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ പോരാടിയ അനഘയുടെ സമരം വിജയത്തിൽ.തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥിനി അനഘ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീന്റെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട ചർച്ച ഫലം കണ്ടതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത് തിരൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എംഎൽഎ കുറുക്കോളി മൊയ്ദീനും സർവകലാശാല വി.സിയും ഉൾപ്പെടെയുള്ളവർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനങ്ങൾ ഉണ്ടായത്. ആദ്യഘട്ട ചർച്ചകൾ ഫലം കണ്ടിരുന്നില്ല. എന്നാൽ പുതിയ ചർച്ചയിൽ വിദ്യാർഥിനിനിയുടെ ഗവേഷണം പൂർത്തീകരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. അനഘയുടെ ഗവേഷണത്തിന്
ഉടൻതന്നെ ഗൈഡിനെ നിയമിക്കും
ഇതിനുപുറമെ ഒരു കോ-ഗൈഡിനെ കൂടി ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്.ഗൈഡിനെ നിയമിക്കുന്ന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെടുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കോ-ഗൈഡിനായി സർവകലാശാല തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കത്ത് അയക്കും. ഈ കത്തിന്റെ സീൽ വെച്ച കോപ്പി ഇന്ന് തന്നെ അനഘയ്ക്ക് കൈമാറും. നാളെ തന്നെ സർവകലാശാലയുടെ ഭാഗത്തുനിന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക്കത്ത് അയക്കാനും, അത് ലഭിച്ചാലുടൻ അനുകൂലമായ തീരുമാനം എടുക്കാനും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉറപ്പുലഭിച്ചിട്ടുണ്ട്
സർവകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്തുനിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ അനഘ തീരുമാനിച്ചത്

