AI girlfriend

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെ ടുക്കാൻ അവകാശമുണ്ട്

ലഖ്നൊ:പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനു സ്വന്തം താൽപ്പര്യപ്രകാരം ജീവിക്കാനും മൗലികാവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഗാസിയാബാദ് സ്വദേശിനിയായ 26 കാരിയായ യുവതിയെ പിതാവിന്റെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് മുസ് ലിം  ഭർത്താവായ അക്ബർ ഖാനൊപ്പം പോകാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സന്ദീപ് ജെയിനാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ യുവതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. താൻ ബി.എ പൂർത്തിയായെന്നും അക്ബർ ഖാനെ വിവാഹം കഴിച്ചെന്നും കോടതിയിൽ സംസാരിക്കവെ യുവതി വ്യക്തമാക്കി. പിതാവ് തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും തനിക്ക് ഭർത്താവിനൊപ്പം ജീവിക്കണമെന്നുമാണ് യുവതി കോടതിയോട് ആവശ്യപ്പെട്ടത്.

എന്നാൽ തന്റെ മകളെ അക്ബർ ഖാൻ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കുകയാണെന്നാണ് യുവതിയുടെ പിതാവായ ലക്ഷ്മൺ സിങ് ചൗഹാൻ കോടതിയിൽ വാദിച്ചത്. അക്ബർ ഖാനും കോടതിയിൽ ഹാജരായി യുവതിക്കൊപ്പം ജീവിക്കാൻ തനിക്ക് സമ്മതമാണെന്ന് അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി പ്രായപൂർത്തിയായവർക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കുടുംബാംഗങ്ങളുടെ അനുവാദം ആവശ്യമില്ലെന്ന് നിരീക്ഷിച്ചു. ദമ്പതികൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ പൊലീസിന് നിർദ്ദേശം നൽകിയ കോടതി അവരുടെ കുടുംബാംഗങ്ങൾ ഇതിൽ ഇടപെടരുതെന്നും കർശനമായി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *