AI girlfriend

10-ന് ദൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി,ട്രെയിൻ സർവീസുകളും മെട്രോ സ്റ്റേഷനുകളും പൂർണ്ണമായി അടച്ചുപൂട്ടരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി:ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഒക്ടോബർ 10-ന് ദൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി,ട്രെയിൻ സർവീസുകളും മെട്രോ സ്റ്റേഷനുകളും പൂർണ്ണമായി അടച്ചുപൂട്ടരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശ നൽകി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നിയന്ത്രിതമായി സർവീസുകൾ അനുവദിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണക്കാരായ യാത്രക്കാരുടെ യാത്രാസൗകര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച്, സമഗ്രമായ നിരോധനവും നിയന്ത്രണവും തമ്മിൽ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ അധികാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും,ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് എല്ലാം പൂർണ്ണമായി നിശ്ചലമാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *