AI girlfriend

ആസ്സാമിൽ 1100-ലധികം മുസ്‌ലിം കുടും ബങ്ങളെ താമസസ്ഥലത്ത് നിന്നും കുടിയൊഴിപ്പിച്ച് ബിജെപി സർക്കാർ.

ഗഹാവതി :ആസ്സാമിൽ 1100-ലധികം ബംഗാളി മുസ്‌ലിം കുടുംബങ്ങളെ താമസസ്ഥലത്ത് നിന്നും കുടിയൊഴിപ്പിച്ച് ബിജെപി സർക്കാർ അനധികൃത കയ്യേറ്റമാരോപിച്ചാണ് സർക്കാർ നടപടി. ശനിയാഴ്ച്ച നാഗാഓൺ, ഗോലാഹട്ട്, ഹോജയ്‌ ജില്ലകളിലാണ് സർക്കാരിന്റെ ബുൾഡോസർ നടപടി അരങ്ങേറിയത്. ഞായറാഴ്ച്ച നാഗാഓണിൽ നിന്ന് വനഭൂമി കയ്യേറിയെന്നാരോപിച്ചാണ് സർക്കാർ നടപടി ഉണ്ടായത്.

ഇത് സംസ്ഥാന സർക്കാർ ഞങ്ങൾക്ക് 1974 ൽ തന്ന ഭൂമിയാണ്. സർക്കാർ നടപടിയിൽ ഭൂമി നഷ്ട്ടപ്പെട്ട അബ്ദുൽ നൂർ പ്രതികരിച്ചു. ഞങ്ങൾ ഇവിടെ അടുത്ത് തന്നെയുള്ള ജൂറിയെ പട്ടണത്തിൽ താമസിച്ചിരുന്നവരാണ്. അവിടെ ഭൂമിയില്ലാത്ത 300 ഓളം കുടുംബങ്ങൾക്ക് നാല് ഭിഗ ഭൂമി വീതം നൽകി സർക്കാർ ഈ ഭൂമിയിൽ പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. അബ്ദുൽ നൂർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *