2026-ലെ സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള വിവരശേഖരണത്തിനും വഴിയൊരുക്കും. രാഷ്ട്രപതിക്ക് നിവേദനം നൽകി എം.എ. ബേബി
സെൻസസ് ഭേദഗതി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള വിവരശേഖരണത്തിനും വഴിയൊരുക്കും
ന്യൂഡൽഹി:2026-ലെ സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി രാഷ്ട്രപതിക്ക് കത്തയച്ചു. സെൻസസ് നടപടികളുടെ നിഷ്പക്ഷതയും സുതാര്യതയും തകർക്കുന്നതാണ് ഈ പുതിയ ഭേദഗതികളെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.എയ്ഡഡ്-അണ്‍എയ്ഡഡ് സ്വകാര്യ അധ്യാപകര്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പുറമെ, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ അനുയോജ്യമെന്ന് തോന്നുന്ന ഏതു വ്യക്തിയെയും സെന്‍സസ് എന്യൂമറേറ്ററായി നിയമിക്കാന്‍ പുതിയ ചട്ടം അനുവാദം നല്‍കുന്നുണ്ട്. ഇത് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള വിവരശേഖരണത്തിനും വഴിയൊരുക്കുമെന്ന എം.എ. ബേബി ചൂണ്ടിക്കാണിച്ചു.
സെന്‍സസ് നടപടികള്‍ പൗരന്മാരെ നിരീക്ഷണത്തിനായുള്ള ഒരു ഉപാധിയായോ, പൗരത്വം നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗമായോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനുള്ള ഉപകരണമായോ മാറ്റാന്‍ പാടില്ല.മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാസ്പോർട്ട്, മൊബൈൽ നമ്പർ തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നത് വലിയ ആശങ്കകള്‍ക്ക് വഴി വെക്കുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് ജനസംഖ്യാ കണക്കെടുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും, ഈ ചട്ടഭേദഗതികൾ പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

