AI girlfriend

കൊളപ്പുറത്ത് ദേശീയപാതയിൽ വാഹനാപകടം; സഹോദ സഹോദരിയും മരണപ്പെട്ടു

മലപ്പുറം :കൊളപ്പുറം ദേശീയപാതയിൽ വി.കെ. പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരനും സഹോദരിയും മരണപ്പെട്ടു.

പൊന്മള സ്വദേശികളായ ജിൻസിന സഹോദരൻ ജിബിൻ എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ (23/10/2026) വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ.
അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *