ഫലസ്തീൻ അധിനിവേശത്തിന്‍റെ മുഖ്യശിൽപി’; ഇസ്രായേൽ ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രനടപടി അപലപനീയം – പിണറായി വിജയൻ
തിരുവനന്തപുരം: ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് പിണറായി വിജയൻ. തീവ്ര വലതുപക്ഷ തീവ്രവാദിയും ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിന്റെയും വിപുലീകരണ അജണ്ടയുടെയും മുഖ്യ ശിൽപ്പിയുമായ ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി പിണറായി വിജയൻ.

