വളയത്ത് ‘വിഭാകീയതയുടെ വളയം”സംഘർഷം രണ്ട് മത വിഭാഗങ്ങൾ തമ്മിൽ’ എഫ്. ഐ. ആറിൽ വർഗീയ പരാമർശം വളയം സ്റ്റേഷനിലേക്ക് ഇന്ന് യു.ഡി.എഫ് മാർച്ച്

കോഴിക്കോട്:സംഘർഷം പോലീസ് കത്തിക്കുന്നത് എങ്ങനെ എന്നതിൻ്റെ ഉദാഹരണ മായി വളയം സ്റ്റേഷനിലെ എഫ്.ഐ. ആർ .ഒരു സാധാരണ സംഘർഷത്തെ  നാട്ടിലെ കലാപത്തിന് തിരി കൊളുത്തുന്ന രീതിയിൽ വരികൾ എഴുതിച്ചേർത്ത വളയം സ്റ്റേഷനിലെ പോലീസിൻ്റെ മനോഭാവം കേരള പോലീസിൻ്റെ വർഗീയ മുഖമാണെന്ന് വിമർശനം

കോഴിക്കോട് വളയം പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടാണ് വിവാദമായത്. പരാതിക്കാരും പ്രതികളും രണ്ടു മതവിഭാഗക്കാരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
പൊലീസ് നിലപാടിനെതിരെ യുഡിഎഫ് ഇന്ന് വളയം പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഓണ ദിവസമുണ്ടായ സംഘർഷത്തിൽ പ്രദേശത്തെ ഒരു മതവിഭാഗക്കാർക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാദാപുരത്ത് മുൻപ് നടന്ന വർഗീയ സംഘർഷങ്ങൾ എടുത്തു പറയുന്നതുമാണ് റിമാൻഡ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *