അമേരിക്കയില്‍ ഒരു ലക്ഷം പേർ ഇന്ന് രാജിവെക്കും.
ഷിംഗ്ടണ്‍: അമേരിക്കയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് (സെപ്തംബർ 30) നടക്കും. ഒറ്റദിവസത്തില്‍ ഏകദേശം ഒരു ലക്ഷം സർക്കാർ ജീവനക്കാർ രാജിവയ്ക്കും.
ഇത് ട്രംപ് ഭരണകൂടം നടപ്പാക്കിയ ”ഡിഫറഡ് റെസിഗ്നേഷൻ ഓഫർ” പദ്ധതിയുടെ ഭാഗമായി നടപ്പിലായിരുന്നു. വിവിധ ഫെഡറല്‍ വകുപ്പുകളുടെ പുനഃസംഘടനയും ചെലവു ചുരുക്കലും ലക്ഷ്യമിട്ടാണ് നടപടി. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സാമ്ബത്തിക നയങ്ങള്‍ സർക്കാർ ജീവനക്കാരുടെ ഇടയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി വിലയിരുത്തപ്പെട്ടു. സർക്കാർ ചെലവുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്ലുകള്‍ പാസാക്കുന്നതില്‍ ഡെമോക്രാറ്റുകളുടെ എതിർപ്പ് ട്രംപിനെ ആക്രോഷഭരിതനാക്കി.
‘ഡിഫറഡ് റെസിഗ്നേഷൻ” പദ്ധതിയുടെ ഭാഗമായി 2.75 ലക്ഷം പേർക്ക് രാജി വയ്ക്കാനുള്ള അവസരം ലഭിച്ചു. തുടക്കത്തില്‍ ഇവരെ 8 മാസത്തെ ലീവിലേക്കാണ് അയച്ചത്, ഈ സമയത്ത് ശമ്ബളവും ആനുകൂല്യങ്ങളും ലഭിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് മൊത്തം 14.8 ബില്യൻ ഡോളർ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ചെലവ് വന്നു. എങ്കിലും, ഇതിലൂടെ പ്രതിവർഷം 28 ബില്യൻ ഡോളർ (ഏകദേശം 2.5 ലക്ഷം കോടി രൂപ) ഗവണ്മെന്റിന് ലാഭം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത്രയും പേർ ഒറ്റദിവസത്തില്‍ ഫെഡറല്‍ സർവീസില്‍ നിന്നും രാജി വയ്ക്കുന്നത് ആദ്യമായാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകള്‍ അറിയിച്ചു.
ഫെഡറല്‍ ജീവനക്കാരുടെ യൂണിയൻ ഇത്തരം നടപടികളെ ശക്തമായി വിമർശിച്ചു. സർക്കാർ സേവനം ദുർബലമാകുകയും പൊതുജനക്ഷേമത്തിന് പ്രതികൂലമായ ആഘാതമുണ്ടാവുകയും ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു. ജോലിസ്ഥിരത നഷ്ടപ്പെട്ട സാഹചര്യത്തില്‍ മാത്രമേ ജീവനക്കാർക്ക് രാജി വഴിയുണ്ടായിരുന്നുള്ളൂ. അതേസമയം, ട്രംപിന്റെ അനുയായികള്‍ ചെലവ് കുറച്ച് രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിരതയും ഭരണ കാര്യക്ഷമതയും നിലനിർത്തലാണ് പ്രധാന ലക്ഷ്യമെന്ന് വാദിച്ചു.

