രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോൺഗ്രസ് നേതാവ് വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍.
കൊല്ലം : രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോൺഗ്രസ് നേതാവ് വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍.കഴിഞ്ഞ ദിവസം രാവിലെ ആര്.എസ്.എസിന്റെ 100-ാം വാര്‍ഷിക പരിപാടില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവിനെയാണ് വൈകീട്ട് ഗാന്ധി സ്മൃതിയിലും പങ്കെടുത്തതായി ചിത്രങ്ങൾ പുറത്ത് വന്നത് . കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസിന്റെ ചിത്രങ്ങളാണ് ഇതിനോടകം തന്നെ ചർച്ചയായത്. ഒരേ ദിവസം രണ്ട് പരിപാടികളിലും പങ്കെടുത്തത് കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസ് ആണ്. രണ്ട് പരിപാടിയിലും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ സംഭവത്തിൽ നേതാവിന്റെയോ മറ്റുള്ളവരുടെയോ പ്രതികരണങ്ങളോ വിശദീകരണമോ ഇതുവരെ പുറത്തുവന്നിട്ടില്ല.

