സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

തിരൂർ ചമ്രവട്ടത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി അജ്‌മൽ ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചമ്രവട്ടത്ത് ഒരു വിവാഹ സൽക്കാരത്തിന് എത്തിയ ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നത്. വാഹനം നിയന്ത്രണം വിട്ട് ചമ്രവട്ടം കടവിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.*
പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനുമാണ് പരിക്കേറ്റത്.*

പുഴയിലേക്ക് മറിഞ്ഞ വാഹനം സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. അപകടം നടന്ന റോഡുകൾ തകർന്ന നിലയിലായിരുന്നു. കൂടാതെ, റോഡിൽ പലയിടങ്ങളിലും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടായിരുന്നു. ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *