ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ മികച്ച നടി.
തൃശൂർ: 55-ാമത് ചലച്ചിത്ര പുരസ്കാര ത്തിലൂടെ മലയാളത്തിൻ്റെ മഹാ നടനായി വീണ്ടും മമ്മൂട്ടി.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അനശ്വരമാക്കിയ മമ്മൂട്ടി മികച്ച നടൻ.
ഫെമിനിച്ചി ഫാതിമയിൽ അഭിനയ മികവിൽ വേറിട്ട കഥാപാത്രമായി മാറിയ
ഷംല ഹംസയാണ് മികച്ച നടി. പ്രത്യേക പരാമർശം (അഭിനയം) ടോവിനോ തോമസ് എആർഎം, ആസിഫലി ( കിഷ്കിന്ധാ കാണ്ഠം) സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 2024 ലെ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. എട്ടാം തവണയാണ് മമ്മൂട്ടി അവാർഡ് നേടുന്നത് മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും.
സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. ബൊഗയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടി. ടൊവീനോ തോമസും ആസിഫ് അലിയും മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് അർഹരായി.
മികച്ച ഗായകൻ: കെ.എസ് ഹരിശങ്കർ(എ.ആർ.എം).
മികച്ച ഗായിക: സെബ ടോമി(അംഅ).
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം.
മികച്ച ഗാനരചയിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്സ്-വിയർപ്പു തുന്നിയിട്ട കുപ്പായം).
പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം.
മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ).
സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്.
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം)
Also Read – സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്
മികച്ച നടിക്കുള്ള പുരസ്കാരത്തിന് കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, ജ്യോതിർമയി, ഫാത്തിമ ഷംല, സുരഭി ലക്ഷ്മി എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നത്. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 2024ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. രണ്ടുദിവസം മുന്‍പാണ് ജൂറി സ്ക്രീനിങ് പൂര്‍ത്തിയാക്കിയത്
മമ്മൂട്ടി, വിജയരാഘവൻ, ആസിഫ് അലി, ടൊവീനോ തോമസ്, ഫഹദ് ഫാസിൽ, നസ്‍ലിൻ എന്നിവരാണ് മികച്ച നടനുള്ള പട്ടികയിൽ ഇടം നേടിയത്.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം വൈകിയത്.

